സു​രേ​ഷി​ന് മു​ന്നി​ലെ​ത്തി​യാ​ൽ ത​ത്സ​മ​യം കി​ട്ടും, ഫോ​ട്ടോ തോ​ൽ​ക്കും ചി​ത്ര​ങ്ങ​ൾ
Sunday, December 8, 2019 10:57 PM IST
മാ​വേ​ലി​ക്ക​ര: കൈ​യി​ലെ പെ​ൻ​സി​ലു​കൊ​ണ്ട് കൊ​ണ്ട് ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റെ പോ​ലെ മു​ന്നി​ലി​രി​ക്കു​ന്ന ആ​ളു​ടെ മു​ഖം ഒ​പ്പി​യെ​ടു​ക്കു​ക, ഗ​ദ്ദി​ക വേ​ദി​യി​ലെ​ത്തു​ന്ന​വ​രെ ത​ന്‍റെ ക​ഴി​വു​കൊ​ണ്ട് അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യാ​ണ് തൃ​ശ്ശൂ​ർ ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി പി ​കെ സു​രേ​ഷ്. ലൈ​വ് പോ​ർ​ട്ര​യി​റ്റ് പ​രി​പാ​ടി​യി​ൽ 1520 മി​നു​ട്ടി​നു​ള്ളി​ലാ​ണ് സു​രേ​ഷ് ചാ​ർ​ക്കോ​ൾ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. അ​തി​നു ഈ​ടാ​ക്കു​ന്ന​തോ വ​ള​രെ തു​ച്ഛ​മാ​യ നി​ര​ക്കും. മേ​ള ആ​റാം​ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ മു​ഖം കാ​ൻ​വാ​സി​ലേ​ക്കു പ​ക​ർ​ത്താ​നാ​യി സു​രേ​ഷി​നെ​ത്തേ​ടി എ​ത്തു​ന്ന​ത്. ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് 15 ചി​ത്ര​ങ്ങ​ൾ വ​രെ വ​ര​യ്ക്കാ​റു​ണ്ടെ​ന്നു സു​രേ​ഷ് പ​റ​യു​ന്നു.
33വ​ർ​ഷ​മാ​യി വി​വി​ധ മേ​ള​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് സു​രേ​ഷ്. തൃ​ശ്ശൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് ചി​ത്ര​ക​ല പ​ഠി​ച്ച​ത്. എ​ണ്ണഛാ​യ​ത്തി​ലും ഇ​ലഛാ​യ​ത്തി​ലും ബാം​ബു, അ​ക്രി​ലി​ക് പെ​യി​ന്‍റി​ങ്ങി​ലു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സൃ​ഷ്ടി​ക​ൾ ര​ചി​ച്ചു. രാ​ജ്യ​ത്തെ​ന്പാ​ടു​മു​ള്ള മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ചി​ത്ര​കാ​രി​യാ​യ ഭാ​ര്യ വ​സു​ന്ധ​ര​യും ഗ​ദ്ദി​ക വേ​ദി​യി​ൽ ഒ​പ്പ​മു​ണ്ട്.