പാ​റേ​ൽ പ​ള്ളി​യി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ഇ​ന്ന്
Saturday, December 7, 2019 10:42 PM IST
ച​ങ്ങ​നാ​ശേ​രി: പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ​തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 5.30ന് ​അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലും 7.15ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും.

9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ. ഫാ. ​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​യ്ക്കു 12ന് ​ഇ​ട​വ​ക​ക്കാ​രാ​യ വൈ​ദി​ക​രും ഇ​ട​വ​ക​യി​ൽ ശു​ശ്രൂ​ഷ ചെ​യ്ത വൈ​ദി​ക​രും ഫാ.​ജോ​ണ്‍​സ​ണ്‍ ചാ​ല​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 2.15ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന ഫാ.​സോ​ണി മു​ണ്ടു​ന​ട​ക്ക​ൽ, 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ഫാ.​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ൽ സ​ന്ദേ​ശം ന​ൽ​കും.

ആ​റി​നു കു​രി​ശും​മൂ​ട് ക​വ​ല​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​ട്ടി​ച്ചി​റ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ന്ന​ലെ രാ​വി​ലെ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ണ​ക്ക​ത്തി​നാ​യി എ​ഴു​ന്ന​ള്ളി​ച്ചു​വ​ച്ച സ​മ​യം മു​ത​ൽ ഇ​ട​മു​റി​യാ​ത്ത തീ​ർ​ഥാ​ട​ക പ്ര​വാ​ഹ​മാ​യി​രു​ന്നു. ഇ​ത്തി​ത്താ​നം, ചീ​ര​ഞ്ചി​റ, തു​രു​ത്തി, തൃ​ക്കൊ​ടി​ത്താ​നം, കൂ​ത്ര​പ്പ​ള്ളി, യൂ​ദാ​പു​രം, പ​യ​റ്റു​പാ​ക്ക, മ​ഹേ​ന്ദ്ര​പു​രം, കൊ​ടി​നാ​ട്ടും​കു​ന്ന് പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ ജ​പ​മാ​ല അ​ർ​പ്പി​ച്ചു കാ​ൽ​ന​ട​യാ​യി മാ​തൃ​സ​ന്നി​ധി​യി​ലെ​ത്തി മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ത്തി.

ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ, ഫാ. ​തോ​മ​സ് തൈ​ക്കാ​ട്ടു​ശേ​രി, ഫാ. ​ചെ​റി​യാ​ൻ ക​റു​ക​പ്പ​റ​ന്പി​ൽ, ഫാ. ​ജോ​ബി​ൻ അ​ന്പാ​ട്ട്, ഫാ. ​കു​ര്യാ​ക്കോ​സ് പീ​ടി​യേ​ക്ക​ൽ, ഫാ. ​ക്രി​സ്റ്റി കൂ​ട്ടു​മ്മേ​ൽ എ​ന്നി​വ​ർ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. വൈ​കു​ന്നേ​രം കു​രി​ശ​ടി​യി​ലേ​ക്കു ന​ട​ന്ന പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി​രു​ന്നു. ഫാ. ​ഐ​സ​ക് മാ​ങ്കു​ള​ത്തി​ൽ കാ​ർ​മി​ക​നാ​യി​രു​ന്നു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ന്ദേ​ശം ന​ൽ​കി. 15നു ​കൊ​ടി​യി​റ​ക്കു തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും.