ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭയിലെ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ം: 20 കോ​ടി​യി​ലേ​റെ രൂ​പ വ​ക​യി​രു​ത്തി​യെ​ന്ന് മ​ന്ത്രി ജി. സുധാകരൻ
Saturday, December 7, 2019 10:42 PM IST
ആ​ല​പ്പു​ഴ: എ​ല്ലാ റോ​ഡു​ക​ളും സ​ന്പൂ​ർ​ണ ഗ​താ​ഗ​ത യോ​ഗ്യ​മാ​യ പ​ട്ട​ണ​മാ​യി ആ​ല​പ്പു​ഴ​യെ മാ​റ്റു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ‌എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് പു​ന​ർ​നി​ർ​മി​ച്ച വ​ട്ട​പ്പ​ള്ളി ആ​ലി​ശേ​രി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്ത് റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. 20 കോ​ടി​യി​ലേ​റെ രൂ​പ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് എ​ല്ലാ റോ​ഡു​ക​ളും ന​വീ​ക​രി​ക്കു​മ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ 21 റോ​ഡു​ക​ളാ​ണ് ന​ഗ​ര​ത്തി​ലു​ള്ള​ത്. എ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഫ്ലൈ ​ഓ​വ​ർ ഉ​ൾ​പ്പ​ടെ കു​ട്ട​നാ​ട്ടി​ലെ എ​സി റോ​ഡ് 400 കോ​ടി​യി​ലേ​റെ രൂ​പ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി നി​ർ​മി​ക്കും. ഇ​തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ര​ഹ​നാ റ​ഫീ​ഖ്, ബീ​നാ കൊ​ച്ചു​വാ​വ, സി.​വി. മ​നോ​ജ് കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ പി. ​ബി​നു, സ​ന്തോ​ഷ്, പി.​എ. ഗ​ഫൂ​ർ, ജ​യ​ലാ​ൽ, അ​ജ​യ് സു​രേ​ന്ദ്ര​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.