വ്യ​ദ്ധ സ​ദ​ന​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചോ​ദ്യം ചെ​യ്ത​തി​ന് സ്ഥ​ല​മാ​റ്റം: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
Saturday, December 7, 2019 10:42 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല മാ​യി​ത്ത​റ വ്യ​ദ്ധ സ​ദ​ന​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചോ​ദ്യം ചെ​യ്ത രോ​ഗി​യാ​യ അ​ന്തേ​വാ​സി​യെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

ആ​ല​പ്പു​ഴ ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ൽ സ​ത്യാ​വ​സ്ഥ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു ജ​ന​പ്ര​തി​നി​ധി​യു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ൽ സാ​മൂ​ഹ്യ നീ​തി ജി​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്തേ​വാ​സി​യെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ക​മ്മീ​ഷ​ൻ അം​ഗം പി. ​മോ​ഹ​ന​ദാ​സി​ന് വാ​ട്ട്സ്ആ​പ്പി​ൽ ഒ​രാ​ൾ അ​യ​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.