സാ​യു​ധ​സേ​ന പ​താ​ക​ദി​നം ആ​ച​രി​ച്ചു
Saturday, December 7, 2019 10:40 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ സാ​യു​ധ​സേ​ന പ​താ​ക ദി​നാ​ച​ര​ണം ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​യു​ധ​സേ​ന പ​താ​ക​യു​ടെ ആ​ദ്യ വി​ല്പ​ന എ​ൻ​സി​സി കേ​ഡ​റ്റു​ക​ളി​ൽ നി​ന്നും ക​ള​ക്ട​ർ എ​റ്റു​വാ​ങ്ങി. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി നാ​ടും വീ​ടും വി​ട്ട് സേ​വ​നം ചെ​യ്യു​ന്ന ഭ​ട·ാ​രു​ടെ സ്നേ​ഹ​ത്തി​നും ധീ​ര​ത​യ്ക്കു​മു​ള​ള അം​ഗീ​കാ​ര​മാ​ണ് ഈ ​ദി​ന​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

ജി​ല്ല സൈ​നി​ക ബോ​ർ​ഡ് വൈ​സ് പ്ര​സി​ഡ​ണ്ട് റി​ട്ട. വിം​ഗ് ക​മാ​ൻ​ഡ​ർ സി.​ഒ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​യു​ധ സേ​നാം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക്ഷേ​മം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് പു​റ​മെ യു​വ​ജ​ന​ങ്ങ​ളെ സൈ​നി​ക സേ​വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും ദി​നാ​ച​ര​ണം സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഖി​ല ഭാ​ര​തീ​യ പൂ​ർ​വ സൈ​നി​ക സേ​വാ പ​രി​ഷ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി റി​ട്ട. കേ​ണ​ൽ എ​ൻ.​എ​സ് രാം​മോ​ഹ​ൻ, നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ജി​ല്ല സെ​ക്ര​ട്ട​റി വി.​എം. പു​രു​ഷോ​ത്ത​മ​ൻ, ഇ​സി​എ​ച്ച്എ​സ് പോ​ളി​ക്ളി​നി​ക് ഒ​ഐ​സി റി​ട്ട​യേ​ഡ് കേ​ണ​ൽ വ​ർ​ഗീ​സ്, ആ​ർ. ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, കെ.​കെ. ച​ന്ദ്ര​ൻ, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.