പ്ര​ള​യ​മേ​ഖ​ല​യി​ൽ ര​ണ്ട് എ​ലി​വേ​റ്റ​ഡ് കാ​റ്റി​ൽ ഷെ​ഡു​ക​ൾ; മാ​സ​ങ്ങൾക്കകം പാ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടു​മെ​ന്ന് മ​ന്ത്രി
Saturday, December 7, 2019 10:40 PM IST
ആ​ല​പ്പു​ഴ: അ​ടു​ത്ത​ടു​ത്ത് വ​ന്ന ര​ണ്ടു പ്ര​ള​യ​ങ്ങ​ൾ തി​രി​ച്ച​ടി​യാ​യെ​ങ്കി​ലും പാ​ൽ ഉ​ല്പാ​ദ​ന​ത്തി​ൽ പ്ര​ള​യ​ത്തി​നു മു​ന്പ​ത്തേ​തി​ലും വ​ർ​ധ​ന​വ് ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ര​ണ്ടോ മൂ​ന്നോ മാ​സ​ത്തി​ന​കം സം​സ്ഥാ​നം പാ​ൽ ഉ​ല്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​മാ​കു​മെ​ന്നും വ​നം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജു പ​റ​ഞ്ഞു. ക​ണി​ച്ചു​കു​ള​ങ്ങ​ര ക​ള​ത്തി വീ​ട് ജം​ഗ്ഷ​നു സ​മീ​പം ജി​ല്ലാ ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം 1920 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഉ​ത്ത​ര മേ​ഖ​ല​യി​ൽ മി​ൽ​മ ഇ​പ്പോ​ൾ​ത​ന്നെ അ​ധി​ക പാ​ൽ സം​ഭ​രി​ക്കു​ന്നു​ണ്ട്. എ​റ​ണാ​കു​ളം മേ​ഖ​ല​യി​ൽ 20,000 ലി​റ്റ​ർ കൂ​ടി സം​ഭ​ര​ണം ഉ​യ​ർ​ത്തി​യാ​ൽ സ്വ​യം പ​ര്യാ​പ്തി നേ​ടാം. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ പാ​ൽ ഉ​ല്പാ​ദ​നം കൂ​ടി​യാ​ൽ സ്വ​യം​പ​ര്യാ​പ്ത​മാ​കും. കേ​ര​ള​ത്തി​ലാ​ക​മാ​നം ഒ​ന്നേ​കാ​ൽ ല​ക്ഷം ലി​റ്റ​ർ പാ​ൽ അ​ധി​കം ഉ​ല്പാ​ദി​പ്പി​ച്ചാ​ൽ ത​ന്നെ സം​സ്ഥാ​നം പാ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​മാ​യി മാ​റു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള സ​ർ​ക്കാ​രും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും വ​ള​രെ മി​ക​ച്ച ഇ​ട​പെ​ട​ലു​ക​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ ന​ട​ത്തി​വ​രു​ന്ന​ത്.
ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 44,000 ലി​റ്റ​ർ പാ​ൽ കൂ​ടി ഉ​ത്പാ​ദി​പ്പി​ച്ചാ​ൽ ജി​ല്ല പാ​ൽ ഉ​ല്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​മാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഈ ​സ​ർ​ക്കാ​ർ വ​ന്ന​തി​നു ശേ​ഷം ര​ണ്ടു ത​വ​ണ പാ​ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട് .

പാ​ൽ വി​ല​യി​ൽ നാ​ലു​രൂ​പ ക​ഴി​ഞ്ഞ​ത​വ​ണ കൂ​ട്ടി​യ​പ്പോ​ൾ വ​ർ​ധി​പ്പി​ച്ച തു​ക​യു​ടെ 83 ശ​ത​മാ​ന​വും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ൽ ര​ണ്ട് എ​ലി​വേ​റ്റ​ഡ് കാ​റ്റി​ൽ ഷെ​ഡ്ഡു​ക​ൾ ന​വ​കേ​ര​ള നി​ർ​മി​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കാ​ൻ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. വെ​ള്ളം ക​യ​റു​ന്ന ഭാ​ഗ​ത്ത് ക​ന്നു​കാ​ലി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണി​ത്. ര​ണ്ടു​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് എ​ലി​വേ​റ്റ​ഡ് കാ​റ്റി​ൽ ഷെ​ഡ്ഡു​ക​ൾ ആ​ദ്യം നി​ർ​മി​ക്കു​ക.

പ്ര​ള​യം വ​രു​ന്പോ​ൾ ഉ​യ​ർ​ന്ന ത​ട്ടു​ക​ളി​ൽ ക​ന്നു​കാ​ലി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഷെ​ഡ്ഡു​ക​ൾ ആ​ണ് ഇ​തു​വ​ഴി നി​ർംി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്തി​ൽ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്നു. അ​ര​ക്കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി വ​ഴി ഈ ​പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​യി വ​കു​പ്പ് അ​ധി​കം ചെ​ല​വ​ഴി​ക്കു​ക. മി​ക​ച്ച ഇ​നം കി​ടാ​രി​ക​ൾ സം​സ്ഥാ​ന​ത്തു​ത​ന്നെ വ​ള​ർ​ത്തി ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട് . തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ല​വി​ൽ കി​ടാ​രി പ​ദ്ധ​തി തു​ട​ങ്ങി. പ​ദ്ധ​തി മൂ​ന്നു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ക്കും.

സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യം കേ​ര​ള​ത്തി​ലെ ക​ന്നു​കാ​ലി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രു​ന്ന കു​റ​വ് പു​തി​യ സെ​ൻ​സ​സ് പ്ര​കാ​രം ഇ​ല്ലാ​താ​യി എ​ന്ന​താ​ണ്. ക​ന്നു​കാ​ലി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​ന്ന​ര ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​വ് 2019ലെ ​സെ​ൻ​സ​സി​ൽ കാ​ണി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക്ഷീ​ര സം​ഘ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള നി​ർ​ദേ​ശം സ​ർ​ക്കാ​ർ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി​യി​ൽ നി​ന്നു​ള​ള പെ​ൻ​ഷ​ൻ 500 രൂ​പ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 1200 രൂ​പ ആ​ക്കി​യി​ട്ടു​ണ്ട് .

നി​ല​വി​ലെ കു​ടും​ബ​പെ​ൻ​ഷ​ൻ 150 രൂ​പ എ​ന്നു​ള്ള​ത് 550 രൂ​പ​യാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ക്ഷീ​ര മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​ക​ളി​ൽ ഫാം ​ലൈ​സ​ൻ​സ് കി​ട്ടു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ബ​ന്ധ​ന​ക​ളും ച​ട്ട​ങ്ങ​ളും ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും എ​ടു​ത്ത​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു ബ്ലോ​ക്കി​ൽ ഒ​രു മൃ​ഗാ​ശു​പ​ത്രി​യി​ലെ​ങ്കി​ലും 24 മ​ണി​ക്കൂ​റും രാ​ത്രി​കാ​ല ചി​കി​ത്സാ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ള​ത്തി​വീ​ട് ക്ഷീ​രോ​ല്പാ​ദ​ക സം​ഘ​ത്തി​ൻ​റെ ഗോ​ഡൗ​ണി​ൻ​റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി ശി​ഹാ​ബു​ദ്ധീ​ന് മ​ന്ത്രി പു​ര​സ്കാ​രം ന​ൽ​കി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ.​എം. ആ​രി​ഫ് എം​പി., ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​സ്. ശ്രീ​കു​മാ​ർ, ക്ഷീ​ര ക​ർ​ഷ​ക ക്ഷേ​മ​നി​ധി ചെ​യ​ർ​മാ​ൻ എ​ൻ.​രാ​ജ​ൻ, മി​ൽ​മ ചെ​യ​ർ​മാ​ൻ ബാ​ല​ൻ മാ​സ്റ്റ​ർ, ക​ല്ല​ട ര​മേ​ശ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് മ​ണി വി​ശ്വ​നാ​ഥ്, ക്ഷീ​ര വി​ക​സ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ജി. ശ്രീ​ല​ത, ക്ഷീ​ര സം​ഘം ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​ൻ. കാ​ർ​ത്തി​കേ​യ​ൻ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം.​ജി. രാ​ജു, ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​കെ. അ​ശോ​ക​ൻ, ക​രു​മാ​ടി മു​ര​ളി, ജ​മീ​ല പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നേ​ര​ത്തെ ന​ട​ന്ന ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും മൃ​ഗ​സം​ര​ക്ഷ​ണ ക്യാ​ന്പും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി. ​ല​ളി​ത ഉ​ദ്ഘാ​ട​നം ചെ​യ്തുു. ല​ജി​ത തി​ല​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക്ഷീ​ര സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​ഗ​മം ഇ​ന്ന് സ​മാ​പി​ക്കും.