മു​പ്പാ​ലം പൊ​ളി​ച്ച് നാ​ൽ​പ്പാ​ല​മാ​ക്കും, ടെ​ൻ​ഡ​ർ ന​ട​പ​ടി ഉ​ട​നെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ
Saturday, December 7, 2019 10:40 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ല​മാ​യ മു​പ്പാ​ലം പൊ​ളി​ച്ച് നാ​ൽ​പ്പാ​ല​മാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. താ​നാ ഈ​സ്റ്റ് ഹൈ​ബാ​ങ്ക് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​തി​യ പാ​ല​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​യി ക​ഴി​ഞ്ഞു. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ഉ​ട​ൻ ക​ട​ക്കും. ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണോ​ദ്ഘാ​ട​ന​ത്തി​നു ത​യാ​റാ​യി​ക്ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള എ​ല്ലാ റോ​ഡു​ക​ളും ആ​ധു​നി​ക​വ​ത്ക​രി​ക്കും. താ​നാ ഈ​സ്റ്റ് ഹൈ​ബാ​ങ്ക് റോ​ഡ് ര​ണ്ട​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 3597 സ്ക്വ​യ​ർ​മീ​റ്റ​ർ ഇ​ന്‍റ​ർ​ലോ​ക്ക് ടൈ​ലു​ക​ൾ പാ​കി​യി​ട്ടു​ണ്ട്. റ​ബ്ബ​റും പ്ലാ​സ്റ്റി​ക്കും ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മ്മാ​ണ​മാ​ണ് ഇ​വി​ടെ ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ തീ​ര​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള സ​ഞ്ചാ​രം കൂ​ടു​ത​ൽ എ​ളു​പ്പ​മാ​യി.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ 41 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലാ​ണ്. ആ​ധു​നി​ക​വ​ത്ക​രി​ക്കാ​ത്ത റോ​ഡു​ക​ളെ​ല്ലാം ആ​ല​പ്പു​ഴ ന​ഗ​ര​വി​ക​സ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചെ​യ്യും. സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കും. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും 2020 മാ​ർ​ച്ചോ​ടെ ബൈ​പാ​സ് ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗം എ.​എം. നൗ​ഫ​ൽ, ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​ബി​നു, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.