കാ​യം​കു​ളം കാ​ർ​ത്തി​ക​പ്പ​ള്ളി റോ​ഡ് കു​രു​തി​ക്ക​ള​മാ​കു​ന്നു
Friday, December 6, 2019 10:58 PM IST
കാ​യം​കു​ളം: വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​മൂ​ലം ദേ​ശീ​യ​പാ​ത​യെ തീ​ര​ദേ​ശ മേ​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കാ​യം​കു​ളം കാ​ർ​ത്തി​ക​പ്പ​ള്ളി റോ​ഡി​ൽ അ​പ​ക​ടം വ​ർ​ധി​ച്ചി​ട്ടും ന​ട​പ​ടി​യി​ല്ല. അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ റോ​ഡ് കു​രു​തി​ക്ക​ള​മാ​യി മാ​റി. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞ​ത്.
റോ​ഡ് ന​വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. റോ​ഡ് ന​വീ​ക​രി​ച്ച​തി​നു ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.
സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചും അ​മി​ത വേ​ഗ​ത​യെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചും ഓ​ട​യി​ൽ വീ​ണു​മാ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത്.
ഐ​ക്യ​ജം​ഗ്ഷ​ൻ ഭാ​ഗം പ്ര​ധാ​ന അ​പ​ക​ട​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി ഒ​രാ​ൾ മ​ര​ണ​പ്പെ​ടു​ക​യും മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. റോ​ഡി​ലെ അ​ശാ​സ്ത്രീ​യ വ​ള​വും ഇ​ട​റോ​ഡും ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന​തി​നാ​ൽ പ്ര​ധാ​ന റോ​ഡി​ൽ കൂ​ടി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു എ​തി​ർ​ദി​ശ​യി​ൽ നി​ന്നും ഇ​ട​റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ കാ​ണാ​ൻ ക​ഴി​യാ​ത്ത​തും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​വു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ ടി​പ്പ​ർ ലോ​റി​ക​ൾ​വ​രെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി ചീ​റി​പ്പാ​യു​ക​യാ​ണ്. തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളും ന​ഴ്സ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ലം വ​രെ​യു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും റോ​ഡി​നു സ​മീ​പ​മു​ണ്ടെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത നി​യ​ന്ത്രി​ക്കാ​നോ ഒ​ഴി​വാ​ക്കാ​നോ വേ​ണ്ട​ത്ര സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ടെ​ല​ഫോ​ണ്‍ പോ​സ്റ്റു​ക​ളും റോ​ഡി​ലേ​ക്കു ത​ള്ളി​നി​ൽ​ക്കു​ന്ന​തും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു. ദേ​ശീ​യ​പാ​ത 66 -ൽ ​കോ​ള​ജ് ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന കാ​ർ​ത്തി​ക​പ്പ​ള്ളി റോ​ഡ് കാ​യം​കു​ള​ത്തി​നും ഹ​രി​പ്പാ​ടി​നും ഇ​ട​യി​ലാ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ സ​മാ​ന്ത​ര റോ​ഡാ​ണ്.
ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ത​ട​സം നേ​രി​ടു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്.
അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ അ​പ​ക​ട ര​ഹി​ത ഹ​ന്പു​ക​ളും സൈ​ൻ​ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്ക​ണം.
വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ച്ചും തു​റ​ന്നു കി​ട​ക്കു​ന്ന ഓ​ട​ക​ൾ സ്ലാ​ബി​ട്ടു മൂ​ടി​യും അ​ശാ​സ്ത്രീ​യ ഭാ​ഗ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി പു​ന​ർ​നി​ർ​മി​ച്ചും സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ റോ​ഡ് സു​ര​ക്ഷാ​വി​ഭാ​ഗം അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.