പു​ര​സ്കാ​ര വേ​ദി​യി​ൽ മ​ന്ത്രി എ​ത്തി​യി​ല്ല
Friday, December 6, 2019 10:58 PM IST
മാ​വേ​ലി​ക്ക​ര: ഭ​ര​ണ​ഘ​ട​നാ ശി​ല്‍​പ്പി​യാ​യ ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ​ക​റു​ടെ സ്മ​ര​ണ​യ്ക്കാ​യി പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ്ഗ ക്ഷേ​മ​വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യ 2019-ലെ ​മാ​ധ്യ​മ പ​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത മാ​വേ​ലി​ക്ക​ര ഗ​ദ്ദി​ക വേ​ദി​യി​ലാ​ണ് തൊ​ട്ട​ടു​ത്ത് എ​ത്തി​യി​ട്ടും പ​ങ്കെ​ടു​ക്കാ​തെ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ മ​ട​ങ്ങി​യ​ത്. മാ​ധ്യ​മ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യേ​ണ്ട​തും സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​തും മ​ന്ത്രി​യാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ സി​ഐ​റ്റി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മ​ന്ത്രി ഉ​ദ്ഘാ​ട​ന ശേ​ഷം വേ​ദി വി​ട്ടി​റ​ങ്ങി. മാ​ധ്യ​മ അ​വാ​ർ​ഡ് വി​ത​ര​ണം അ​ഞ്ചു മ​ണി​യ്ക്ക് തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു. മ​ന്ത്രി വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ 6.30 വ​രെ കാ​ത്തെ​ങ്കി​ലും അ​ന്വേ​ഷി​ച്ച​പ്പോ​ൾ എ​ത്തി​ല്ല എ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. മ​ന്ത്രി എ.​കെ. ബാ​ല​ൻ നേ​രി​ട്ട് പ​രി​പാ​ടി അ​റി​യി​ച്ചി​ല്ല. ഗ​വ​ർ​ണ​റു​ടെ പ​രി​പാ​ടി​യി​ൽ അ​വ​സ​രം ന​ൽ​കി​യി​ല്ല എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ണ് മ​ന്ത്രി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തി​രി​ക്കാ​നു​ണ്ടാ​യ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വം സി​പി​എ​മ്മി​നു​ള്ളി​ൽ വി​ഭാ​ഗീ​യ​ത​യ്ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.