ഉ​പ​ന്യാ​സര​ച​നാ മ​ത്സ​രം
Thursday, December 5, 2019 10:37 PM IST
ആ​ല​പ്പു​ഴ : പ്രൊ​ബേ​ഷ​ൻ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ് ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല തു​റ​വൂ​ർ പ്രാ​ദേ​ശി​ക കേ​ന്ദ്രം സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സെമിനാർ നടത്തും.
കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ​ത​ല ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​വും ന​ല്ല​ന​ട​പ്പ് സാ​മൂ​ഹ്യ​പ്ര​തി​രോ​ധ നി​യ​മ​ങ്ങ​ൾ അ​ന്താ​രാ​ഷ്‌ട്ര ഉ​ട​ന്പ​ടി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക്വി​സ് മ​ത്സ​ര​വും ന​ട​ത്തു​ന്നു.
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തു​റ​വൂ​ർ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു 10:30 നാ​ണ് മ​ത്സ​ര​ങ്ങ​ൾ.
ഒ​ന്ന്, ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ്രൊ​ബേ​ഷ​ൻ വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​വേ​ദി​യി​ൽ ചേ​ർ​ത്ത​ല ജു​ഡീ​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് ലീ​ന ബ​ഷീ​ർ വി​ത​ര​ണം ചെ​യ്യും.