മെ​മു സ​ർ​വീ​സി​ൽ കോ​ച്ചു​ക​ൾ കൂ​ട്ടാ​നാ​വി​ല്ലെ​ന്ന് റെ​യി​ൽ​വേ
Thursday, December 5, 2019 10:37 PM IST
തു​റ​വൂ​ർ : തി​ര​ക്കേ​റി​യ ആ​ല​പ്പു​ഴ - എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ മെ​മു ട്രെ​യി​നി​ന്‍റെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് റെ​യി​ൽ​വേ. തു​റ​വൂ​രി​ൽ നി​ന്നും എ​റ​ണാ​കു​ളം വ​രെ​യു​ള്ള 28 കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണ് തി​ര​ക്കു​ള്ള​തെ​ന്നും റെ​യി​ൽ​വേ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. രാ​വി​ലെ​യു​ള്ള മെ​മു ടെ​യി​നി​ലെ അ​മി​ത തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ ഈ ​മ​റു​പ​ടി ന​ൽ​കി​യ​ത്.
ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഡി.​ബി. ബി​നു​വും തു​റ​വൂ​ർ സ്വ​ദേ​ശി പ്രേം​കു​മാ​റും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് റെ​യി​ൽ​വേ​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ട്രെ​യി​നെ​യാ​ണ് പ​രാ​തി​ക്കാ​ർ എ​റ​ണാ​കു​ള​ത്തെ​ത്താ​ൻ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 16 കോ​ച്ചു​ക​ളു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​നു പ​ക​രം 12 കോ​ച്ചു​ള്ള മെ​മു ട്രെ​യി​ൻ ഒ​ക്‌ടോബ​ർ 22-ന് ​ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യ​ത്.
കോ​ച്ചു​ക​ളു​ടെ എ​ണ്ണം 12ൽ ​നി​ന്ന് 16 ആ​ക്കി വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ സീ​നി​യ​ർ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ വൈ. ​സെ​ൽ​വി​ൻ എ​തി​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. 12 കോ​ച്ചു​ക​ളു​ള്ള മെ​മു മാ​ത്ര​മേ കൊ​ല്ല​ത്തു​ള്ള യാ​ർ​ഡി​ൽ റി​പ്പ​യ​ർ ചെ​യ്യാ​ൻ ക​ഴി​യൂ എ​ന്നും കൂ​ടു​ത​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ് കാ​ര​ണ​മെ​ന്ന് റെ​യി​ൽ​വേ മ​റു​പ​ടി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
സാ​ധാ​ര​ണ മെ​മു​വി​ൽ എ​ട്ടു കോ​ച്ചു​ക​ളാ​ണു​ള്ള​ത്. ആ​ല​പ്പു​ഴ തീ​ര​ദേ​ശ പാ​ത​യു​ടെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് 12 കോ​ച്ചു​ക​ളാ​ക്കി വ​ർ​ധി​പ്പി​ച്ച​ത്. അ​തി​നു​ള്ള പ്ര​ത്യേ​ക സം​വി​ധാ​ന​വും ഷെ​ഡു​മാ​ണ് റെ​യി​ൽ​വേ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. 16 കോ​ച്ചു​ള്ള പ​ഴ​യ​പാ​സ​ഞ്ച​ർ ട്രെ​യി​നി​ലെ ആ​ളു​ക​ളെ 12 കോ​ച്ചു​ള്ള മെ​മു ട്രെ​യി​നി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും മെ​ന്ന വി​ചി​ത്ര​മാ​യ വാ​ദ​വും റെ​യി​ൽ​വേ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.
ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ത​ങ്ങ​ളു​ടെ ന​യ​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും അ​തി​ൽ കോ​ട​തി​ക​ൾ ഇ​ട​പെ​ട​രു​തെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നും റെ​യി​ൽ​വേ ബോ​ധി​പ്പി​ച്ചു.
എ.​എം. ആ​രി​ഫ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എ​ന്നീ എം​പി​മാ​ർ ഇ​ട​പെ​ട്ട​പ്പോ​ൾ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് റെ​യി​ൽ​വേ നേ​ര​ത്തെ ഉ​റ​പ്പു ന​ൽ​കി​യ​താ​ണ്. പു​തി​യ മെ​മു ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ യാ​ത്രാ​സ​മ​യം കു​റ​യ്ക്കാ​നും സ​മ​യ​നി​ഷ്ഠ പാ​ലി​ക്കാ​നും ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നും റെ​യി​ൽ​വേയ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം.
കാ​യം​കു​ളം എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ട്രെ​യി​ൻ രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന വി​ധം സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ത്തോ​ട് റെ​യി​ൽ​വേ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ ഡി.​ബി. ബി​നു പ​റ​ഞ്ഞു.
ഹ​ർ​ജി ക​മ്മീ​ഷ​ൻ പി​ന്നീ​ട് പ​രി​ഗ​ണി​ക്കും.