തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പെ​ൻ​ഷ​ൻ 10,000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന്
Thursday, December 5, 2019 10:35 PM IST
ആ​ല​പ്പു​ഴ: ഒ​രു​ല​ക്ഷം യു​വ​ക​ർ​ഷ​ക​രു​ടെ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പെ​ൻ​ഷ​ൻ 1000രൂ​പ​യി​ൽ നി​ന്നും 10,000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ഒ​രു​ല​ക്ഷം യു​വ​ക​ർ​ഷ​ക സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. ബൈ​ജു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ കൃ​ഷി​വ​കു​പ്പ് മു​ഖേ​ന 1994 ൽ ​ന​ട​പ്പി​ലാ​ക്കി​യ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​യി​ൽ 1100 രൂ​പ ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​നി​ൽ അ​ട​ച്ച് അം​ഗ​മാ​യി ചേ​ർ​ന്ന​ത്. അ​ന്ന് വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ 100രൂ​പ ആ​യി​രു​ന്ന​ത് ഇ​ന്നു 1,200രൂ​പ​യാ​ക്കി. യു​വ​ക​ർ​ഷ​ക​രു​ടെ പെ​ൻ​ഷ​ൻ 1,000രൂ​പ​യാ​ണ്. ഇ​പ്പോ​ൾ സ​ർ​ക്കാ​ർ കൃ​ഷി​വ​കു​പ്പ് മു​ഖേ​ന ക​ർ​ഷ​ക​ക്ഷേ​മ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പെ​ൻ​ഷ​ൻ തു​ക 10,000 രൂ​പ​യാ​ണ്.
25 വ​ർ​ഷം മു​ന്പു ന​ട​പ്പി​ലാ​ക്കി​യ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ല​ക്ഷം തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി അം​ഗ​ങ്ങ​ളു​ടെ പെ​ൻ​ഷ​ൻ തു​ക​യും ഇ​പ്പോ​ൾ ന​ട​പ്പി​ലാ​ക്കി​യ പെ​ൻ​ഷ​ൻ തു​ക​യോ​ട് തു​ല്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​ക​ർ​ഷ​ക സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ രാ​പക​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കും. സ​മ​രം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​പ​ക​ൽ സ​മ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ഇം​എ​സ് സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തു നി​ന്നും പ്ര​ക​ട​നം ആ​രം​ഭി​ക്കും. സാ​യാ​ഹ്ന സ​മ്മേ​ള​നം അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ക്ഷാ​ധി​കാ​രി കെ.​ആ​ർ. രാ​ജാ​റാം, ട്ര​ഷ​റ​ർ ലി​സ​മ്മ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.