ഏ​ഷ്യ​ൻ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ഞ്ജ​ന ബോ​ബ​ന് വെ​ങ്ക​ലം
Thursday, December 5, 2019 10:35 PM IST
ആ​ല​പ്പു​ഴ: ക​സാ​ഖി​സ്ഥാ​നി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ല​പ്പു​ഴ പാ​തി​രാ​പ്പ​ള്ളി കൊ​മ​രോ​ത്ത് വീ​ട്ടി​ൽ അ​ഞ്ജ​ന ബോ​ബ​ന് വെ​ങ്ക​ലം. ചേ​ർ​ത്ത​ല ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഞ്ജ​ന 57 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് മെ​ഡ​ൽ നേ​ടി​യ​ത്.
നേ​ര​ത്തെ ദേ​ശീ​യ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലും വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ അ​ഞ്ജ​ന സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ, ജൂ​ണ​ി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 75 ഓ​ളം മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.
വ​ലി​യ​ക​ല​വൂ​ർ ശ്രീ​കൃ​ഷ്ണ ജിം​മ്മി​ലെ വി.​എ​ൻ. രാ​ജു, ഭാ​ര്യ എ.​ബി. മ​ഞ്ജു എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ. അ​ഞ്ജ​ന​യു​ടെ സ​ഹോ​ദ​രി ആ​ഷ്ലി ബോ​ബ​നും 2019 -ലെ ​സം​സ്ഥാ​ന സ്കൂ​ൾ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യി​രു​ന്നു. കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ കെ.​വി. ബോ​ബ​നും, സെ​ലി​ൻ ബോ​ബ​നു​മാ​ണ് മാ​താ​പി​താ​ക്ക​ൾ.