കു​ട്ടി​ക​ളു​ടെ ച​ല​ച്ചി​ത്രമേ​ള​യ്ക്കു തു​ട​ക്ക​മാ​യി
Thursday, December 5, 2019 10:35 PM IST
ആ​ല​പ്പു​ഴ: പൊ​തു​വി​ദ്യാ​ഭ്യ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴാ​മ​ത് അ​ഖി​ല കേ​ര​ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് ആ​ല​പ്പുു​ഴ ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ൽ തു​ട​ക്ക​മാ​യി. സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ടെ​ക്നോ​ള​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ത​ത്സ​മ​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ച്ചു.
മേ​ള​യി​ൽ ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​നം, ഗി​ഫ്റ്റ​ഡ് ചി​ൽ​ഡ്ര​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം ’ക​ടു​വാ​ട്’, ഗാ​ന്ധി​യാ​ത്ര ചി​ത്ര​പ്ര​ദ​ർ​ശ​നം, ആ​ശ​യ സം​വാ​ദം, മീ​റ്റ് ദ ​ല​ജ​ന്‍റ് പ​രി​പാ​ടി, സെ​മി​നാ​ർ എ​ന്നി​വ​യും ന​ട​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗു​രു​വ​ന്ദ​നം എ​ന്ന നൃ​ത്ത​പ​രി​പാ​ടി​യോ​ടെ​യാ​ണ് മേ​ള​യ്​ക്കു തു​ട​ക്കം കു​റി​ച്ച​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജീ​വ​ൻ ബാ​ബു ഭ​ദ്ര​ദീ​പം തെ​ളി​​ച്ചു.
’ലോ​ക സി​നി​മ സ​ഞ്ചാ​രി​യു​ടെ കാ​ഴ്ച​പ്പാ​ടി​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ടി. മാ​ത്യൂ, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​മ​നോ​ജ് കു​മാ​ർ, ന​ഗ​ര​സ​ഭാം​ഗം സോ​ളി സി​ദ്ധ​കു​മാ​ർ, എ​സ്എ​സ്എ ഡ​യ​റ​ക്ട​ർ ഡോ. ​എ.​പി. കു​ട്ടി​കൃ​ഷ്ണ​ൻ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ, അ​ബ്ദു​ൾ വാ​ഹി​ദ്, ഗ​വ.​ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​സ​ഫ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷാ​ജി കോ​യാ പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.