ക​നകാ​ശേ​രി പാടത്ത് വീണ്ടും മ​ട​വീ​ണു
Thursday, December 5, 2019 10:35 PM IST
കൈ​ന​ക​രി : ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലു​ണ്ടാ​യ മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് കൃ​ഷി​വ​കു​പ്പി​ന്‍റെ നേൃ​ത്വ​ത്തി​ൽ മ​ട​കു​ത്ത​ൽ മാ​മാ​ങ്ക​ങ്ങ​ൾ ന​ട​ക്കു​ന്ന കൈ​ന​ക​രി ക​ന​കാ​ശേ​രി പാ​ട​ത്ത് മൂ​ന്നാം​ത​വ​യ​ണ കു​ത്തി​യ മ​ട​യും ത​ക​ർ​ന്നു. ഇ​തോ​ടെ സ​മീ​പ​ത്തെ മീ​ന​പ്പ​ള്ളി, വ​ലി​യ​ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി​യും വെ​ള്ള​ത്തി​ലാ​യി. മ​ട​കു​ത്ത​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കും മു​ന്പു കൃ​ഷി​യാ​രം​ഭി​ച്ച പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് വീ​ണ്ടും മ​ട​വീ​ണ​ത്.

പ്ര​ള​യ​ത്തി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഇ​ട​പെ​ട്ടാ​ണ് ഇ​വി​ടെ മ​ട​കു​ത്തു​ജോ​ലി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം മു​ത​ലു​ള്ള മൂ​ന്നു മാ​സ​ത്തി​നി​ടെ മൂ​ന്നാം​ത​വ​ണ​യും മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത് ക​ർ​ഷ​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു.

മൂ​ന്നു ത​വ​ണ​ക​ളാ​യി മ​ട​കു​ത്തു​ന്ന​തി​നാ​യി അ​ന്പ​തു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. 120 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ പ​കു​തി​യോ​ളം നി​ല​ങ്ങ​ളി​ൽ വി​ത ക​ഴി​ഞ്ഞ് അ​ഞ്ചു​ദി​വ​സ​മാ​യി​രു​ന്നു.

വി​ത​യ്‌​ക്കൊ​പ്പം പി​ള്ള​ബ​ണ്ടി​ന്‍റെ പ​ണി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു മ​ട ത​ക​ർ​ന്ന​ത്. ര​ണ്ടാം​കൃ​ഷി പാ​തി​വ​ഴി​യി​ലെ​ത്തി നി​ൽ‌​ക്കെ ഓ​ഗ​സ്റ്റ് പ​ത്തി​നാ​ണ് ഇ​വി​ടെ ആ​ദ്യ​മ​ട​വീ​ഴ്ച സം​ഭ​വി​ച്ച​ത്.

തു​ട​ർ​ന്ന് കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ട​കു​ത്തി ര​ണ്ടാ​ഴ്ച മാ​ത്രം ക​ഴി​ഞ്ഞ​പ്പോ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് മ​ട​വീ​ഴ്ച​യു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്നു സെ​പ്റ്റം​ബ​ർ 14 ന് ​വീ​ണ്ടും മ​ട​കു​ത്ത​ൽ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു.

പ്ര​ധാ​ന​മ​ട മാ​ത്രം കു​ത്തി പി​ള്ള​ബ​ണ്ടി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ പാ​ട​ത്തെ പ​മ്പിം​ഗ് ആ​രം​ഭി​ച്ച് വെ​ള്ളം​വ​റ്റി​ച്ചു. തു​ട​ർ​ന്ന് പു​ഞ്ച​കൃ​ഷി​ക്കാ​യി വി​ത​യാ​രം​ഭി​ച്ച​ശേ​ഷ​മാ​ണ് പി​ള്ള​ബ​ണ്ടി​ന്‍റെ പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ങ്ങ​ളാ​യി ബ​ണ്ടി​ന്‍റെ പ​ണി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് മ​ട​വീ​ഴ്ച സം​ഭ​വി​ച്ച​ത്.

മു​ൻ​മ​ട​വീ​ഴ്ച​ക​ളെ അ​പേ​ക്ഷി​ച്ചു ജ​ല​നി​ര​പ്പു താ​ഴ്ന്നു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ട​വീ​ഴ്ച സം​ഭ​വി​ച്ച​ത് ബ​ണ്ടി​ന്‍റെ ബ​ല​ക്ഷ​യം മൂ​ല​മാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

വൈ​കി കൃ​ഷി​യി​റ​ക്കി​യ പാ​ട​ത്ത് വീ​ണ്ടും മ​ട​വീ​ണ​തോ​ടെ ഇ​ത്ത​വ​ണ​ത്തെ മീ​ന​പ്പ​ള്ളി, വ​ലി​യ​ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും പു​ഞ്ച​കൃ​ഷി ന​ഷ്ട​മാ​കും. മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​മാ​യി 497.5 ഏ​ക്ക​റി​ലെ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്.

മീ​ന​പ്പ​ള്ളി (127.5 ഏ​ക്ക​ർ), വ​ലി​യ​ക​രി (250 ഏ​ക്ക​ർ) എ​ന്നീ പാ​ട​ശേ​ക​ര​ങ്ങ​ളി​ൽ വി​ത ക​ഴി​ഞ്ഞ് 20 ദി​വ​സം പ്രാ​യ​മാ​യി​രു​ന്നു. 20 ദി​വ​സ​ത്തി​നി​ടെ പാ​ട​ത്ത് ക​ർ​ഷ​ക​ർ നീ​റ്റു​ക​ക്കയി​ടു​ക​യും ക​ള​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പു​റ​മെ ആ​ദ്യ​വ​ളി​മി​ടീ​ലും ക​ഴി​ഞ്ഞ​തോ​ടെ ന​ല്ല തു​ക ക​ർ​ഷ​ക​ർ​ക്ക് ചെ​ല​വാ​യി​ക്ക​ഴി​ഞ്ഞു.