അ​പ്പു​വാ​യി നി​റ​ഞ്ഞാ​ടിയ അ​ഭി​ഷേ​ക് മി​ക​ച്ച ന​ട​ൻ
Friday, November 22, 2019 10:46 PM IST
ഹ​രി​പ്പാ​ട്: ക​ന്പ്യൂ​ട്ട​ർ ഗെ​യി​മി​ന്‍റെ​യും വാ​ർ​ഗ​യി​മി​ന്‍റെ​യും സ്വാ​ധീ​ന​ത്തി​ൽ സ്വ​ന്തം ക​ളി​ക്കൂ​ട്ടു​കാ​ർ​ക്കു നേ​രേ തോ​ക്കു ചൂ​ണ്ടി​പ്പാ​യു​ന്ന അ​പ്പു​വെ​ന്ന ക​ഥാ​പാ​ത്ര​ത്തെ നി​റ​ഞ്ഞ ചാ​രു​ത​യോ​ടെ അ​വ​ത​രി​പ്പി​ച്ച് ചെ​ട്ടി​കാ​ട് ശ്രീ ​ചി​ത്തി​ര​മ​ഹാ​രാ​ജ വി​ലാ​സം യു​പി​എ​സി​ലെ അ​ഭി​ഷേ​ക് അ​ഭി​ലാ​ഷ് ആ​ല​പ്പു​ഴ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗം നാ​ട​ക​മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
നാ​ട​ക​ത്തി​നൊ​ടു​വി​ൽ എ​ന്തി​നാ​ണ​ച്ഛാ എ​നി​ക്കീ തോ​ക്ക് വാ​ങ്ങി ത​ന്ന​ത് എ​ന്നു ചോ​ദി​ച്ച് തോ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് അ​ല​റി​ക്ക​ര​യു​ന്ന അ​പ്പു സ​ദ​സി​ലാ​കെ നൊ​ന്പ​രം പ​ട​ർ​ത്തി. ജ​യ​ൻ തോ​മ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ’ക​ളി​ക്ക​ളം’ എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് അ​ഭി​ഷേ​കി​ന് സ​മ്മാ​നം ല​ഭി​ച്ച​ത്. ക​ളി​ക്ക​ളം എ ​ഗ്രേ​ഡോ​ടെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ നാ​ട​ക​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.