പു​ന്ന​പ്ര മി​ൽ​മ​യി​ൽ നാ​ലു​കോ​ടിയു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
Friday, November 22, 2019 10:46 PM IST
അ​ന്പ​ല​പ്പു​ഴ: ഇ​ന്ത്യ​യി​ൽ പാ​ൽ ഉ​ത്പാ​ദ​ന​ത്തി​നും വി​പ​ണ​ന​ത്തി​നും ദി​ശാ​ബോ​ധം ന​ൽ​കി​യ ധ​വ​ള​വി​പ്ല​വ​ത്തി​ന്‍റെ പി​താ​വ് ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ന്‍റെ ജന്മദി​ന​മാ​യ 26-ന് ​ദേ​ശീ​യ ക്ഷീ​ര​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന്ന​പ്ര മി​ൽ​മ​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി പ്ര​ദ​ർ​ശ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മി​ൽ​മ ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ക​രു​മാ​ടി മു​ര​ളി, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ബി. ​സു​രേ​ഷ് കു​മാ​ർ, മി​ൽ​മ മാ​നേ​ജ​ർ ഫി​ലി​പ്പ് തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. 25, 26 തീ​യ​തി​ക​ളി​ൽ പു​ന്ന​പ്ര മി​ൽ​മ ഡ​യ​റി സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ണു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യും ക്ഷീ​ര​ക​ർ​ഷ​ക​ർ മു​ത​ൽ ഉ​പ​ഭോ​ക്താ​വ് വ​രെ നീ​ളു​ന്ന മി​ൽ​മ​യു​ടെ പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ല​ങ്ങ​ൾ വി​ശ​ദി​ക​രി​ക്കു​ന്ന ഡോ​ക്യൂ​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​നം കാ​ണാ​നം അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
കു​ടാ​തെ മി​ൽ​മ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന​തും ഗു​ണ സ​ന്പു​ഷ്ട​വു​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ 20 ശ​ത​മാ​നം ഡി​സ്കൗ​ണ്ടി​ൽ വാ​ങ്ങാ​നും പു​ന്ന​പ്ര​യി​ലെ മി​ൽ​മ സെ​ൻ​ട്ര​ൽ പ്രൊ​ഡ​ക്ട്സ് അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. പു​ന്ന​പ്ര മി​ൽ​മ ഒ​രു​ല​ക്ഷം ലി​റ്റ​റോ​ളം പാ​ൽ പ്ര​തി​ദി​നം 1,500 ഏ​ജ​ൻ​സി​ക​ൾ വ​ഴി വി​പ​ണ​നം ചെ​യ്യു​ന്നു​ണ്ട്.
പാ​സ്ചറൈ​സ്ഡ് ഹോ​മോ​ജിനൈ​സ്ഡ് ടോ​ണ്‍​ഡ് പാ​ൽ വി​റ്റാ​മി​ൻ എ​യും വി​റ്റാ​മി​ൻ ഡി​യും ചേ​ർ​ത്ത് പോ​ഷ​ക ഗു​ണം വ​ർ​ധി​പ്പി​ച്ച് ഫു​ഡ് സേ​ഫ്റ്റി നി​യ​മ​പ്ര​കാ​രം ന്യൂ​ട്രി​ഷ​ൻ ഉ​റ​പ്പാ​ക്കി​യാ​ണ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കു​ടാ​തെ കൊ​ഴു​പ്പ് ഇ​ല്ലാ​ത്ത മി​ൽ​മാ തൈ​ര്, പ്രോ​ട്ടീ​ൻ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, ധാ​തു​ല​വ​ണ​ങ്ങ​ൾ, വി​റ്റാ​മി​നു​ക​ൾ എ​ന്നി​വ​യാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട നെ​യ്യ്, വെ​ണ്ണ, പേ​ട, ഐ​സ്ക്രീം, തു​ട​ങ്ങി​യ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ ഉ​ള്ള​താ​യും മി​ൽ​മാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.