ശി​ല്പ​ശാ​ല
Friday, November 22, 2019 10:41 PM IST
ആ​ല​പ്പു​ഴ: പ​ത്താം​ത​ര​വും പ്ല​സ്ടു​വും പ​രാ​ജ​യ​പ്പെ​ട്ട കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള​ള കേ​ര​ളാ പോ​ലീ​സി​ന്‍റെ പ്രോ​ജ​ക്ട് ഹോ​പ്പി​ന്‍റെ ശി​ല്പ​ശാ​ല നാ​ളെ ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ന് സ​മീ​പ​മു​ള​ള ജി​ല്ലാ പോ​ലീ​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്നു. നേ​ര​ത്തെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. വോ​ള​ന്‍റി​യേ​ഴ്സി​നും, അ​ധ്യാ​പ​ക​ർ​ക്കും രാ​വി​ലെ പ​ത്തു​മു​ത​ലും കു​ട്ടി​ക​ൾ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നും പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. ഫോ​ണ്‍: 9447431944.

സ്കോ​ള​ർ​ഷി​പ്
ന​ല്കി

ചേ​ർ​ത്ത​ല: സി. ​അ​ച്യു​ത​മേ​നോ​ൻ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബു​ലു​റോ​യി ചൗ​ധ​രി മെ​മ്മോ​റി​യ​ൽ നാ​ല​മ​ത് മെ​ഡി​ക്ക​ൽ സ്കോ​ള​ർ​ഷി​പ്പ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യ്ക്ക് ന​ൽ​കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നാ​ലാം​വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി എ​ൽ. എ​ബി​നാ​ണ് ന​ൽ​കി​യ​ത്.

ആ​ദ​രി​ച്ചു

ആ​ല​പ്പു​ഴ: വ്യാ​സ​പു​രം വേ​ൾ​ഡ് ഡ്രാ​മാ​റ്റി​ക് സ്റ്റ​ഡി​ സെ​ന്‍റ​ർ ആ​ൻ​ഡ് ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ എ​സ്ഡി​വി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ അ​ജ​യ​ൻ ആ​ർ. കൃ​ഷ്ണ​നെ ആ​ദ​രി​ച്ചു. സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ ആ​ല​പ്പു​ഴ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.