വ​ട​ക്കേ അ​ങ്ങാ​ടി വി​ക​സ​നം: പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ട​തി​യെ സ​മീ​പി​ച്ചു
Friday, November 22, 2019 10:41 PM IST
ചേ​ർ​ത്ത​ല: ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന വ​ട​ക്കേ​അ​ങ്ങാ​ടി വി​ക​സ​ന​ത്തി​നെ​തി​രേ ദ​ക്ഷി​ണ​മേ​ഖ​ല ഓ​ൾ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ട​തി​യെ സ​മീ​പി​ച്ചു. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ എ​ട്ടു​മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് 20 മീ​റ്റ​ർ വീ​തി​യി​ൽ വി​ക​സി​പ്പി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​വ​ല വി​ക​സ​ന​ത്തി​നാ​യി 43 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കാ​നു​ള്ള​ത്. 27 ഭൂ​വു​ട​മ​ക​ളി​ൽ നി​ന്നാ​യാ​ണ് ഇ​ത്ര​യും സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. എ​ന്നാ​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പ്ര​ക്രി​യ തു​ട​ങ്ങി​യി​ട്ട് ര​ണ്ടു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ വെ​റും പ​ത്തു​പ്ര​മാ​ണ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. അ​ധി​കൃ​ത​രു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ല്ലാം ക​വ​ല വി​ക​സ​ന​ത്തി​നെ പു​റ​കോ​ട്ട​ടി​ക്കു​ക​യാ​ണ്. ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​ക​ളു​ടെ മു​ൻ ആ​ധാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ പ്ലീ​ഡ​റാ​ണു പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തെ​ല്ലാം നീ​ങ്ങു​ന്ന​ത് വ​ള​രെ സാ​വ​ധാ​ന​ത്തി​ലാ​ണ്.
പൊ​തു​നി​ര​ത്ത് വി​ഭാ​ഗ​വും വൈ​ദ്യു​തി ബോ​ർ​ഡും സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ വി​ക​സ​ന​ത്തി​ന് വേ​ഗ​ത കൈ​വ​രു​മെ​ന്നും ദ​ക്ഷി​ണ​മേ​ഖ​ല ഓ​ൾ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല​യു​ടെ വി​ക​സ​ന കാ​ര്യ​ത്തി​ൽ വ​കു​പ്പു​ക​ളു​ടെ മെ​ല്ലെ​പ്പോ​ക്ക് ന​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ വേ​ളോ​ർ​വ​ട്ടം ശ​ശി​കു​മാ​റാ​ണ് താ​ലൂ​ക്ക് ലീ​ഗ​ൽ സെ​ൽ ജ​ഡ്ജി മു​ന്പാ​കെ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്.