സൗ​ത്ത് സോ​ണ്‍ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചു
Friday, November 22, 2019 10:41 PM IST
എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ എം.​ജി യൂ​ണി​വേ​ഴ്സി​റ്റി സൗ​ത്ത് സോ​ണ്‍ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചു. വേ​ൾ​ഡ് സ​ർ​ഫിം​ഗ് ചാ​ന്പ്യ​ൻ റോ​ച്ചാ സി. ​മാ​ത്യു​വും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഒ​ന്നാം മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ്, എ​രു​മേ​ലി എം​ഇ​എ​സ് കോ​ള​ജി​നെ നാ​ല് ഓ​വ​ർ ശേ​ഷി​ക്കെ എ​ട്ട് വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി.
ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ്റ്റാ​ർ​സ് പ​ത്ത​നം​തി​ട്ട 20 റ​ണ്ണി​ന് സി​എം​സി പ​ത്ത​നം​തി​ട്ട​യെ​യും മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ടു​ക്കി ജെ​പി​എം എ​ട്ട് വി​ക്ക​റ്റി​നു പ​ത്ത​നം​തി​ട്ട മു​സ​ലി​യാ​ർ കോ​ള​ജി​നെ​യും നാ​ലാം മ​ത്സ​ര​ത്തി​ൽ മു​രി​ക്കാ​ശേ​രി മാ​ർ​സ്ലീ​വ കോ​ള​ജ് ച​ന്നാ​നി​ക്ക​ര എ​സ്എ​ൻ​ഡി​പി കോ​ള​ജി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം ദി​വ​സ​ത്തെ മ​ത്സ​രം 26 ന് ​ന​ട​ക്കും.
രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക്രി​സ്തു​ജ്യോ​തി കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി ഐ​എ​ച്ച്ആ​ർ​ഡി കു​ട്ടി​ക്കാ​ന​ത്തെ​യും 12 ന് ​ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പാ​ത്താ​മു​ട്ടം സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജ് വി​ശ്വ​ബ്ര​ഹ്മ കോ​ള​ജ് വെ​ച്ചൂ​ച്ചി​റ​യെ​യും ര​ണ്ടി​ന് മൂ​ന്നാം മ​ത്സ​ര​ത്തി​ൽ നാ​ട്ട​കം ഗു​ഡ് ഷെ​പ്പേ​ർ​ഡ് കോ​ള​ജ് പു​റ്റ​ടി ഹോ​ളി​ക്രോ​സ് കോ​ള​ജി​നെ​യും നാ​ലി​ന് നാ​ലാം മ​ത്സ​ര​ത്തി​ൽ അ​യ്യ​പ്പാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് കോ​ന്നി എ​സ്എ​ൻ​ഡി​പി കോ​ള​ജി​നെ​യും നേ​രി​ടും.