ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി: സ​ത്യ​ഗ്ര​ഹ​വു​മാ​യി ബി​ജെ​പി
Friday, November 22, 2019 10:41 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് അ​ന്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്ക് ജം​ഗ്ഷ​നി​ൽ ബി​ജെ​പി സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​ന്നു. 26ന് ​ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലും ബി​ജെ​പി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും.
ഇ​ട​തു​പ​ക്ഷം ന​ഗ​ര​സ​ഭ ഭ​രി​ച്ച സ​മ​യ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​യ​തെ​ന്നും ഇ​തു​കൊ​ണ്ടാ​ണ് പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ആ​ല​പ്പു​ഴ​യി​ലെ മൂ​ന്നു മ​ന്ത്രി​മാ​രും മ​ടി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ആ​രോ​പി​ച്ചു.
ഹ​രി​പ്പാ​ട് റ​വ​ന്യു ട​വ​റി​ലും അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.