യു​വ​ഗാ​യി​ക അ​സ്ന​ മാ​പ്പി​ള പാ​ട്ടി​ലും താ​ര​മാ​യി
Thursday, November 21, 2019 10:38 PM IST
ഹ​രി​പ്പാ​ട്: യൂ​ടൂ​ബ് ചാ​ന​ലി​ലു​ൾ​പ്പ​ടെ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് ശ്ര​ദ്ധേ​യാ​യ യു​വ​ഗാ​യി​ക അ​സ്ന മാ​പ്പി​ള പാ​ട്ടി​ലും താ​ര​മാ​യി. റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം മാ​പ്പി​ള​പ്പാ​ട്ടി​ലാ​ണ് ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യും ഗാ​യി​ക​യു​മാ​യ അ​സ്ന മി​ന്നു​ന്ന പ്ര​ക​ട​ന​ത്തോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. മി​ഠാ​യി​ത്തെ​രു​വ് എ​ന്ന സി​നി​മ​യി​ലും അ​സ്ന പാ​ടി​യി​ട്ടു​ണ്ട്.
ജോ​സ​ഫ് സി​നി​മ​യി​ലെ പൂ​മു​ത്തോ​ളെ... എ​ന്ന ഗാ​നം യൂ​ടു​ബി​ൽ അ​സ്ന ആ​ല​പി​ച്ച​പ്പോ​ൾ അ​ത് വൈ​റ​ലാ​യി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന സം​ഘ​ഗാ​ന മ​ത്സ​ര​ത്തി​ലും അ​സ്ന പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഗ​സ​ലി​നും ഒ​ന്നാം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്. പി​എ​സ്സി അ​ണ്ട​ർ സെ​ക്ര​ട്ട​റി ആ​ല​പ്പു​ഴ ല​ജ്ന​ത്ത് വാ​ർ​ഡി​ൽ സ​ലാ​ഹു​ദ്ദീ​ന്‍റെ​യും പ​റ​വൂ​ർ സ്കൂ​ൾ അ​ധ്യാ​പി​ക റ്റി​നു​വി​ന്‍റെ​യും ഏ​ക മ​ക​ളാ​ണ് അ​സ്ന.