ശ്ര​ദ്ധേ​യ​മാ​യി ല​ഹ​രി​വി​രു​ദ്ധ ചി​ത്ര പ്ര​ദ​ർ​ശ​നം
Thursday, November 21, 2019 10:38 PM IST
ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പും ആ​ല​പ്പു​ഴ ജി​ല്ല വി​മു​ക്തി മി​ഷ​നും സം​യു​ക്ത​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ ചി​ത്ര​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി. ബോ​യ്സ് സ്കൂ​ളി​ലെ വേ​ദി ര​ണ്ടി​നു സ​മീ​പ​മാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി​ക്കെ​തി​രെ അ​വ​ബോ​ധം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് റേ​ഞ്ചി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് സ​ജി​കു​മാ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി റേ​ഞ്ചി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജി. ​ജ​യ​കൃ​ഷ​ണ​ൻ എ​ന്നി​വ​രാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.