ദ​​ന്പ​​തി​​ക​​ളു​​ടെ മാ​​ന​​സി​​ക​ ഐ​​ക്യം കു​​ടും​​ബ​​ങ്ങ​​ളു​​ടെ കെ​​ട്ടു​​റ​​പ്പി​​ന് അ​​നി​​വാ​​ര്യം: മാ​​ർ പെ​​രു​​ന്തോ​​ട്ടം
Thursday, November 21, 2019 10:38 PM IST
മ​ങ്കൊ​മ്പ് : ദ​ന്പ​തി​ക​ളു​ടെ ഐ​ക്യ​വും മാ​ന​സി​ക പൊ​രു​ത്ത​വും ദാ​ന്പ​ത്യ ജീ​വി​ത​ത്തി​ന്‍റെ കെ​ട്ടു​റ​പ്പി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. പി​തൃ​വേ​ദി - മാ​തൃ​വേ​ദി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ങ്ങ മാ​ർ സ്ലീ​വാ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ദ​ന്പ​തീ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.

മാ​താ​പി​താ​ക്ക​ൾ പു​തു​ത​ല​മു​റ​യ്ക്കു മാ​തൃ​ക​യും പ്ര​ചോ​ദ​ന​വും ന​ൽ​ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.

പി​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​രാ​യ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര, ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. ച​ന്പ​ക്കു​ളം ബ​സ്‌​ലി​ക്ക റെ​ക്ട​ർ ഫാ. ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യും അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ ആ​മു​ഖ​പ്ര​സം​ഗ​വും ന​ട​ത്തി. ഫാ.​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, ഫാ.​ജോ​ണ്‍​സ​ണ്‍ ചാ​ല​യ്ക്ക​ൽ, മാ​തൃ​വേ​ദി അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ചേ​ന്നോ​ത്ത്, ഫാ.​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ര, ഫാ. ​തോ​മ​സ് താ​ന്നി​യ​ത്, ഫാ.​ജോ​സ​ഫ് ആ​റു​പ​റ, ഏ​ബ്ര​ഹാം കി​ളി​യാ​ട്ടു​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ഫൊ​റോ​ന​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.