തെരുവുനായയുടെ കടിയേറ്റ് മൂന്നുപേർക്കു പരിക്ക്
Wednesday, November 20, 2019 10:37 PM IST
പൂ​ച്ചാ​ക്ക​ൽ: തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റ് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് മി​ച്ച​നാ​ട് ബാ​ല​കൃ​ഷ്ണ​ൻ, പാ​ക്ക് ക​ണ്ട​ത്തി​ൽ ര​വി, തു​ടി​യ​നാ​ത​റ​യി​ൽ അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ലെ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് കി​ഴ​ക്ക് കൈ​ത്ത​റി ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ൽ വാ​ങ്ങാ​നും ചാ​യ​ക്ക​ട​യി​ലും പോ​കു​ന്ന വ​ഴി​യാ​ണ് നാ​യ ഓ​ടി വ​ന്നു ക​ടി​ച്ച​ത്. തെ​രു​വു നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ള്ള​താ​യി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ നാ​യ​യെ ത​ല്ലി​ക്കൊ​ന്നു.
ക​ടി​യേ​റ്റ​വ​ർ അ​രൂ​ക്കു​റ്റി ഗ​വ.​ആ​ശു​പ​ത്രി​യി​ലും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ഈ ​മേ​ഖ​ല​യി​ൽ തെ​രു​വു നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.
വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഭീ​തി​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. തു​റ​വൂ​ർ, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വ. ആ​ശു​പ​ത്രി​ക​ളി​ൽ പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ​യു​ള്ള മ​രു​ന്ന് ല​ഭ്യ​മ​ല്ല.