തെ​ങ്ങിൽനിന്ന് ഇറങ്ങു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, November 18, 2019 11:05 PM IST
മ​​ങ്കൊ​​ന്പ്: ജോ​​ലി​​ക്കി​​ടെ ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട തെ​​ങ്ങു​​ക​​യ​​റ്റ​​ത്തൊ​​ഴി​​ലാ​​ളി കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. ച​​ന്പ​​ക്കു​​ളം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ന​​ടു​​ഭാ​​ഗം ശ​​ര​​ത്‌​വി​​ല്ല​​യി​​ൽ പി. ​​സ​​തീ​​ശ​ൻ (42)​ ആ​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ 1.30 ഓ​​ടെ​​ തെ​​ങ്ങു ക​​യ​​റി​​യി​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. തെ​​ങ്ങി​​ൽ​നി​​ന്നു താ​​ഴെ​​യി​​റ​​ങ്ങി​​യ ഇ​​ദ്ദേ​​ഹം കു​​ഴ​​ഞ്ഞു​​വീ​​ണു. ച​​ന്പ​​ക്കു​​ളം സാ​​മൂ​​ഹ്യാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം ഇ​​ന്നു​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: സോ​​മ​​കു​​മാ​​രി. മ​​ക്ക​​ൾ: ശ​​ര​​ത്, ശാ​​ലു.