ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ത്ത് തീ​പി​ടിത്തം
Monday, November 18, 2019 10:45 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ത്ത് തീ​പി​ടിത്തം. മൊ​ബൈ​ൽ ഷോ​റൂ​മി​ലും ഒ​രു വീ​ട്ടി​ലു​മാ​യി​രു​ന്നു അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ആ​ല​പ്പു​ഴ ഇ​രു​ന്പു​പാ​ല​ത്തി​ന് സ​മീ​പം മൈ​ജി മൊ​ബൈ​ൽ ഷോ​റൂ​മി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ ഷോ​റു​മി​ന​രി​കി​ലെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച​പ്പോ​ഴാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ജ​ന​റേ​റ്റ​റും സ​മീ​പ​മു​ണ്ടാ​യി​രു​ന്ന എ​സി​യും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വ​യ​റിം​ഗു​ക​ളും മൊ​ബൈ​ൽ വേ​സ്റ്റു​ക​ളും ക​ത്തി​ന​ശി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി തീ​യ​ണ​ച്ചെ​ങ്കി​ലും തു​ട​ർ​ന്നും ഏ​സി​യി​ൽ നി​ന്നും ഷോ​ർ​ട്സ​ർ​ക്യൂ​ട്ട് ഉ​ണ്ടാ​യ​ത് ജീ​വ​ന​ക്കാ​രി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഏ​സി​യു​ടെ ത​ക​രാ​ർ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ചാ​ൽ മാ​ത്ര​മേ ഷോ​ർ​ട്സ​ർ​ക്യൂ​ട്ട് നി​ല​യ്ക്കു​വെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം അ​റി​യി​ച്ചു.
ഫ്രി​ഡ്ജി​ൽ നി​ന്നാ​ണ് വീ​ട്ടി​ൽ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ആ​ല​പ്പു​ഴ പ​റ​വൂ​ർ തൂ​ക്കു​കു​ള​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 8.20 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വാ​ട​യ്ക്ക​ൽ ക​രി​പു​റ​ത്ത് ചി​റ മ​ധു​സൂ​ദ​ന​ന്‍റെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ആ​സ്ബ​റ്റോ​സ് ഷീ​റ്റി​ട്ട വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം ക​ത്തി​ന​ശി​ച്ചു. ര​ണ്ടു​ല​ക്ഷ​ത്തോ​ളം ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഫ്രി​ഡ്ജി​ൽ നി​ന്നു​ള്ള ഷോ​ർ​ട്സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടിത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ള​പാ​യ​മി​ല്ല. ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.