സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് ന​ട​ത്തും
Monday, November 18, 2019 10:44 PM IST
ആ​ല​പ്പു​ഴ: മു​ഴു​വ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും വീ​ട് അ​നു​വ​ദി​ക്കു​ക, ക്ഷേ​മ​നി​ധി​യി​ൽ പ​ണ​മ​ട​ച്ച് മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അം​ശാ​ദാ​യം തി​രി​കെ ന​ൽ​കു​ക, ത​ണ​ൽ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​നും ക​ക്കൂ​സ് നി​ർ​മാ​ണ​ത്തി​നും പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ നാ​ളെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
തീ​ര​പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക ഇ​ള​വ് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു ന​ൽ​കു​ക, തു​റ​മു​ഖ നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക, ക​ട​ലാ​ക്ര​മ​ണ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ക, കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ ബി​ൽ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ക്കു​മെ​ന്നും പി.​പി. ചി​ത്ത​ര​ഞ്ജ​ൻ പ​റ​ഞ്ഞു.