ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഉ​ത്സ​വ​ങ്ങ​ളി​ൽ ആ​ന എ​ഴു​ന്ന​ള്ളി​പ്പ് പാ​ടി​ല്ല
Monday, November 18, 2019 10:44 PM IST
ആ​ല​പ്പു​ഴ: ഉ​ത്സ​വ​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള നാ​ട്ടാ​ന പ​രി​പാ​ല​ന അ​വ​ലോ​ക​ന സ​മി​തി​യു​ടെ യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്നു. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഉ​ത്സ​വ​ങ്ങ​ളി​ൽ ആ​ന എ​ഴു​ന്ന​ള്ളി​പ്പ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നും എ​ഴു​ന്ന​ള്ള​ത്ത് സ​മ​യ​ത്ത് ആ​ന​ക​ൾ ത​മ്മി​ൽ മ​തി​യാ​യ അ​ക​ലം പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും പ​ക​ൽ 11 നു 3.30 ​നും ഇ​ട​യ്ക്കു​ള്ള സ​മ​യം ആ​ന​യെ എ​ഴു​ന്ന​ള്ളി​പ്പി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
എ​ഡി​എം വി. ​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​സി. ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഫെ​ൻ ആ​ന്‍റ​ണി, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, എ​ലി​ഫ​ന്‍റ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ഫെ​സ്റ്റി​വ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ പ്ര​തി​നി​ധി കെ. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​ന പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
ആ​ന​ക​ളി​ൽ നി​ന്ന് നി​ശ്ചി​ത ദൂ​രം മാ​ത്ര​മേ (കു​റ​ഞ്ഞ​ത് മൂ​ന്നു​മീ​റ്റ​ർ) ആ​ളു​ക​ൾ നി​ൽ​ക്കാ​നും സ​ഞ്ച​രി​ക്കാ​നും പാ​ടു​ള്ളു. ആ​ന​പാ​പ്പാ​ൻ​മാ​ര​ല്ലാ​ത്ത​വ​ർ ആ​ന​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ക​ർ​ശ​ന​മാ​യും വി​ല​ക്ക​ണം. പാ​പ്പാ​ന്മാ​ർ മ​ദ്യ​പി​ച്ച് ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​ത്. മ​ദ​പ്പാ​ടു​ള്ള​ത്, മ​ദം ഒ​ലി​ക്കു​ന്ന​ത്, അ​സു​ഖ​മു​ള്ള​ത്, പ​രി​ക്കേ​റ്റ​ത്, ക്ഷീ​ണി​ത​നാ​യ​ത്, ഗ​ർ​ഭി​ണി, അ​ന്ധ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള ആ​ന​ക​ളെ ഉ​പ​യോ​ഗി​ക്ക​രു​ത്.
എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സേ​വ​നം ഉ​ത്സ​വ​ക​മ്മി​റ്റി ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്. ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്പോ​ൾ 25 ല​ക്ഷ​ത്തി​ൽ കൂ​റ​യാ​ത്ത പ​ബ്ലി​ക് ല​യ​ബി​ലി​റ്റി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​യും ഉ​ത്സ​വ​ക​മ്മി​റ്റി എ​ടു​ക്കേ​ണ്ട​താ​ണ്. 40 വ​യ​സി​നു മു​ക​ളി​ലു​ള്ള ആ​ന​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ക്കേ​ണ്ട​തും പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത ആ​ന​ക​ളെ എ​ഴു​ന്ന​ള്ള​ത്തി​ൽ നി​ന്നും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണ്. ആ​ന എ​ഴു​ന്ന​ള്ള​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ 72 മ​ണി​ക്കൂ​ർ മു​ന്പാ​യി ആ​ഘോ​ഷ​ക​മ്മി​റ്റി ബ​ന്ധ​പ്പെ​ട്ട ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​റേ​യും പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ​യും അ​റി​യി​ക്കേ​ണ്ട​താ​ണ്. ഉ​ത്സ​വ​സ​മ​യ​ത്ത് ആ​ന​ക​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ആ​ഹാ​ര​വും വെ​ള്ള​വും ന​ൽ​കു​ക​യും കാ​ലി​ൽ ചൂ​ട് ഏ​ല്ക്കാ​തി​രി​ക്കാ​ൻ ന​ന​ച്ച ത​റ​യി​ൽ നി​ർ​ത്തു​ക​യും വെ​യി​ൽ ഏ​ൽ​ക്കാ​തി​രി​ക്കു​വാ​ൻ പ​ന്ത​ൽ പോ​ലു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ക​യും ചെ​യ്യ​ണം.
തീ​വെ​ട്ടി ആ​ന​ക​ൾ​ക്ക് ചൂ​ട് ഏ​ൽ​ക്കാ​ത്ത​വി​ധം മാ​റ്റി പി​ടി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണം. കു​ട്ടി​യാ​ന​ക​ളെ (1.5 മീ​റ്റ​റി​ൽ താ​ഴെ പൊ​ക്ക​മു​ള്ള​വ) ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല.
ഡാ​റ്റാ​ബു​ക്കി​ന്‍റെ അ​സ​ലും ഇ​ൻ​ഷ്വ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, മൈ​ക്രോ​ചി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് , ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, 15 ദി​വ​സ​ത്തി​ന​കം എ​ടു​ത്ത ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും പാ​പ്പാ​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം. വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ കു​റി​പ്പു പ്ര​കാ​രം മാ​ത്ര​മേ മ​രു​ന്ന് ന​ൽ​കാ​വൂ.
എ​ഴു​ന്ന​ള്ളി​പ്പി​നാ​യി വെ​യി​ല​ത്ത് ആ​ന​യെ അ​ധി​ക​സ​മ​യം നി​ർ​ത്താ​നോ ആ​ന​യു​ടെ സ​മീ​പ​ത്തു​വ​ച്ച് പ​ട​ക്കം പൊ​ട്ടി​ക്കാ​നോ പാ​ടി​ല്ല. പാ​പ്പാ​ന്മാ​ർ മ​ദ്യ​പി​ച്ചു കൊ​ണ്ട് ആ​ന​ക​ളെ കൊ​ണ്ട് പോ​കു​ക, ആ​ന​യെ ഉ​പ​ദ്ര​വി​ക്കു​ക എ​ന്നി​വ ക​ർ​ശ​ന​മാ​യും ഒ​ഴി​വാ​ക്ക​ണം. ആ​ണി, സൂ​ചി പോ​ലു​ള്ള​വ ഘ​ടി​പ്പി​ച്ച വ​ടി​ക​ൾ, കോ​ലു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു കു​ത്തി​പ്പൊ​ക്കി ത​ല ഉ​യ​ർ​ത്തി നി​ർ​ത്താ​നോ പാ​ടി​ല്ല. പാ​പ്പാ​ന്മാ​ർ​ക്ക് ക്ഷ​യ​രോ​ഗം ഇ​ല്ലെ​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റി​ൽ നി​ന്നും വാ​ങ്ങി ഉ​ട​മ​സ്ഥ​ർ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.
ആ​ന​യു​ടെ ക​ഴു​ത്തി​ൽ ആ​ന​യു​ടെ പേ​ര് പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​തും ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പ് സ​മ​യ​ത്ത് ഒ​ന്നാം പാ​പ്പാ​ൻ ആ​ന​യു​ടെ സ​മീ​പ​ത്തു ത​ന്നെ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​തു​മാ​ണ്.
ഇ​ട​ഞ്ഞ ആ​ന​യെ, ജീ​വ​ഹാ​നി​ക്കു കാ​ര​ണ​മാ​യ ആ​ന​യെ 15 ദി​വ​സ​ത്തേ​ക്ക് ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തും 15 ദി​വ​സ​ത്തി​നു ശേ​ഷം പ്ര​സ്തു​ത ആ​ന​യെ ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​റും അ​താ​തു ജി​ല്ല​യി​ലെ ര​ണ്ടു സ​ർ​ക്കാ​ർ വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ​മാ​രും/ ജി​ല്ല​യി​ലെ മ​റ്റ് ര​ണ്ട് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധി​ച്ച് മാ​ന​സി​ക, ശാ​രീ​രി​ക നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ വീ​ണ്ടും എ​ഴു​ന്ന​ള്ളി​പ്പി​ക്കാ​ൻ പാ​ടു​ള്ളു​വെ​ന്നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി.