സ​ഹ​ക​ര​ണ സ​ന്ദേ​ശ​വും ശാ​സ്ത്ര​പ്ര​ദ​ർ​ശ​ന​വും
Monday, November 18, 2019 10:42 PM IST
ആ​ല​പ്പു​ഴ: 66-ാ മ​ത് അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ സ​ന്ദേ​ശം ന​ല്ക​ലും ശാ​സ്ത്ര പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. ആ​ല​പ്പു​ഴ വ്യാ​പാ​രി വ്യ​വ​സാ​യി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് സ്കൂ​ളി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം രാ​ജ്യ​പു​രോ​ഗ​തി​ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ആ​ല​പ്പു​ഴ വ്യാ​പാ​രി വ്യ​വ​സാ​യി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ക​മാ​ൽ എം ​മാ​ക്കി​യി​ൽ പ​റ​ഞ്ഞു. സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ മേ​ഴ്സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ, അ​ന്പ​ല​പ്പു​ഴ എ.​ആ​ർ. സാ​യി വെ​ങ്കി​ടേ​ഷ് , എ.​ആ​ർ.​വി. വി​ജ​യ​ൻ, ഒ.​ജെ. ഷി​ബു, ഗ്രേ​സ് മേ​രി, ഷി​ബി​ദ, ക​ണ്ണ​ൻ, സ്മി​ത, ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ധ​നോ​ജ് നാ​യി​ക് സ​യ​ൻ​സ് ഷോ ​അ​വ​ത​രി​പ്പി​ച്ചു.