താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മോ​ഷ​ണം, ല​ഹ​രി​വി​മു​ക്തി ഗു​ളി​ക​ക​ൾ ന​ഷ്ട​പ്പെ​ട്ടു
Monday, November 18, 2019 10:42 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മോ​ഷ​ണം. ല​ഹ​രി​യി​ൽ നി​ന്നും വി​മു​ക്തി തേ​ടു​ന്ന​വ​ർ​ക്കാ​യി ന​ല്കു​ന്ന ഗു​ളി​ക​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ആ​ശു​പ​ത്രി​യി​ൽ ല​ഹ​രി​മോ​ച​ന​ത്തി​നാ​യി എ​ത്തു​ന്ന​വ​ർ​ക്കു ന​ൽ​കു​ന്ന ഗു​ളി​ക​ക​ൾ സൂ​ക്ഷി​ക്കു​ന്ന മു​റി​യു​ടെ പൂ​ട്ട് ത​ക​ർ​ത്താ​യി​രു​ന്നു മോ​ഷ​ണം. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ല​ഭി​ക്കു​ന്ന ബു​പ്രി​നോ​ർ​ഫി​ൻ ഗു​ളി​ക​ളി​ൽ 60 എ​ണ്ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ചേ​ർ​ത്ത​ല പോ​ലീ​സ് സി​സി ടി​വി ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഈ ​ഗു​ളി​ക​ക​ൾ താ​ത്കാ​ലി​ക ല​ഹ​രി​യാ​യും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി പ​റ​യു​ന്നു. സ്ഥി​രം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണോ അ​ല്ലെ​ങ്കി​ൽ ല​ഹ​രി​സം​ഘ​ങ്ങ​ളാ​ണോ സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നും പോ​ലീ​സി​നു സം​ശ​യ​മു​ണ്ട്.
ഗു​ളി​ക വി​ത​ര​ണ​ത്തി​നു മാ​ത്ര​മു​ള്ള പ്ര​ത്യേ​ക മു​റി​യു​ടെ താ​ഴു ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ മേ​ശ​വ​ലി​പ്പും ത​ക​ർ​ത്ത് അ​തി​ലു​ണ്ടാ​യി​രു​ന്ന ഗു​ളി​ക​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. ഗു​ളി​ക​ക​ളു​ടെ സ്റ്റോ​ക്ക് മു​റി വേ​റെ​യാ​ണെ​ങ്കി​ലും ഇ​വി​ടെ മേ​ശ​വ​ലി​പ്പി​ൽ അ​ടു​ത്ത ദി​വ​സ​ത്തേ​ക്കു വേ​ണ്ടി​യു​ള്ള ഗു​ളി​ക​ക​ൾ ത​ലേ ദി​വ​സം സൂ​ക്ഷി​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ല​ഹ​രി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​വ​യി​ൽ നി​ന്നും മോ​ച​നം ന​ൽ​കാ​ൻ ല​ഭി​ക്കു​ന്ന​താ​ണ് ഗു​ളി​ക. വി​ല​പി​ടി​പ്പു​ള്ള ഗു​ളി​ക സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കി​ല്ല.