ഇരുപതു രൂ​പ​യ്ക്ക് ഊ​ണൊ​രു​ക്കി സു​ഭി​ക്ഷ
Monday, November 18, 2019 10:42 PM IST
ആ​ല​പ്പു​ഴ: ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ വി​ശ​പ്പുര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ൽ ആ​രം​ഭി​ച്ച സു​ഭി​ക്ഷ ഉ​ച്ച​ഭ​ക്ഷ​ണ ശാ​ല​യ്ക്ക് വ​ൻ ജ​ന​സ്വീ​കാ​ര്യ​ത. കേ​വ​ലം 20 രൂ​പ​യ്ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഊ​ണ് ല​ഭ്യ​മാ​ക്കു​ന്ന ഈ ​ഉ​ച്ച​ഭ​ക്ഷ​ണ​ശാ​ല പ്ര​വ​ർ​ത്ത​ന മി​ക​വു​കൊ​ണ്ട് കേ​ര​ള​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണ്.

കേ​ന്ദ്ര​ത്തി​ൽ ദി​വ​സ​വും ഊ​ണു ക​ഴി​ക്കാ​നെ​ത്തു​ന്ന​ത് നാ​ന്നൂ​റോ​ളം പേ​രാ​ണ്. സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക സം​രം​ഭ​മാ​ണ് ന​ഗ​ര​ത്തി​ൽ ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​നു സ​മീ​പം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ വാ​ട​ക ര​ഹി​ത കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ച്ച​ഭ​ക്ഷ​ണ ശാ​ല.

13-ാം പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​വ​ശ്യ​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഒ​രു​നേ​ര​ത്തെ ഭ​ക്ഷ​ണം ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി ക​ഴി​ഞ്ഞ​ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യാ​ണ് വി​ശ​പ്പുര​ഹി​ത കേ​ര​ളം. ഇ​തി​ന്‍റെ ര​ണ്ടാം​ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച​താ​ണ് സു​ഭി​ക്ഷ. അ​ശ​ര​ണ​രാ​യ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് വി​ശ​പ്പു​ര​ഹി​ത കേ​ര​ള​ത്തി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യും ഇ​തി​നാ​യി കൈ​കോ​ർ​ത്തു.

വി​ശ​പ്പി​ന് വി​ട ....നാ​ടി​ന് നി​റ​വ്’​എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി ആ​രം​ഭി​ച്ച സു​ഭി​ക്ഷ ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് നാ​ലി​ന് ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഫൈ​വ് സ്റ്റാ​ർ കു​ടും​ബ​ശ്രീ കൊ​മ്മാ​ടി, ആ​ല​പ്പു​ഴ യൂ​ണി​റ്റാ​ണ് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്തു വി​ള​ന്പു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. താ​ലൂ​ക്കി​ൽനി​ന്ന് ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ സേ​വ​നം ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ 2.30 വ​രെ ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്.

അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഉ​ൾപ്പെടെ സു​ഭി​ക്ഷ 12.30 മു​ത​ൽ 2.30 വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ഞ്ചു​ത​രം ക​റി​ക​ൾ ഉ​ൾ​പ്പെടെ സു​ഭി​ക്ഷ​മാ​യ ഊ​ണാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഒ​രു ഊ​ണ് 25 രൂ​പ നി​ര​ക്കി​ൽ കു​ടും​ബ​ശ്രീ പാ​ച​കം ചെ​യ്തു ന​ൽ​കു​ന്നു. ഈ ​ഊ​ണി​നു പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും 20 രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കൂ. ബാ​ക്കി 5 രൂ​പ മാ​സം തോ​റും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ബ്സി​ഡി​യാ​യി സ​ർ​ക്കാ​ർ ന​ൽ​കും.

കൂ​ടാ​തെ അ​ഗ​തി​ക​ൾ​ക്ക് സൗ​ജ​ന്യ ഊ​ണും ഇ​വി​ടെ ന​ൽ​കു​ന്നു​ണ്ട്. ഇ​തി​ന്‍റെ മു​ഴു​വ​ൻ തു​ക​യും (25 രൂ​പ) സ​ബ്സി​ഡി​യാ​യി കു​ടും​ബ​ശ്രീ​ക്ക് അ​നു​വ​ദി​ച്ചു ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നു​പു​റ​മെ നോ​ണ്‍ വെ​ജി​റ്റേ​റി​യ​ൻ വി​ഭ​വ​ങ്ങ​ൾ (ഇ​റ​ച്ചി, മീ​ൻ) 30 രൂ​പ നി​ര​ക്കി​ൽ കു​ടും​ബ​ശ്രീ സു​ഭി​ക്ഷ​യി​ൽ ന​ൽ​കു​ന്നു​ണ്ട്. ഓ​പ്പ​ണ്‍ കി​ച്ച​ണ്‍ സം​വി​ധാ​ന​വും ശു​ചി​ത്വ​പൂ​ർ​ണ​മാ​യ ചു​റ്റു​പാ​ടും ക​ണി​ശ​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് സു​ഭി​ക്ഷ​യു​ടെ പ്ര​വ​ർ​ത്ത​നം എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ ഇ​ത് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.