വി​ക​സ​ന​ത്തി​ൽ രാ​ഷ്‌ട്രീയം ക​ല​ർ​ത്ത​രു​തെ​ന്ന് ഷാ​നി​മോ​ൾ
Sunday, November 17, 2019 10:54 PM IST
തു​റ​വൂ​ർ: അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ. അ​രൂ​ക്കു​റ്റി ഓ​ൾ​ഡ് ജെ​ട്ടി ചേ​ർ​ത്ത​ല റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​രു​വി​ഭാ​ഗം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ​പ്പ​റ്റി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് ഇ​തി​ലും ശോ​ച്യാ​വ​സ്ഥ​യി​ൽ ആ​ണെ​ന്നും അ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം മാ​ത്രം ഈ ​റോ​ഡ് ന​ന്നാ​ക്കി​യാ​ൽ മ​തി​യെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ണി ത​ട​സ​പ്പെ​ടു​ത്തി​യ​ത്.
മ​ണ്ഡ​ല​ത്തി​ൽ ഭൂ​രി​ഭാ​ഗ​വും ഗ്രാ​മീ​ണ റോ​ഡു​ക​ൾ ആ​ണെ​ന്നും ഇ​ത്ത​രം റോ​ഡു​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന​വ​യും മ​റ്റു പ്ര​ധാ​ന റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ൽ വ​രു​ന്ന​വ​യു​മാ​ണ്. ര​ണ്ടു വ​കു​പ്പി​ലും ര​ണ്ടു സ​മ​യ​ത്താ​യി വ​ർ​ക്കു​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വി​കാ​ര​ത്തെ മാ​നി​ക്കു​ന്ന​താ​യും ഇ​വി​ടു​ത്തെ റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​യി ത​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ക്കു​മെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു.