റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രെ അ​നു​സ്മ​രി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
Sunday, November 17, 2019 10:54 PM IST
ചാ​രും​മൂ​ട്: റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ ഓ​ർ​ക​ൾ​ക്ക് മു​ന്പി​ൽ അ​നു​സ്മ​രി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. നൂ​റ​നാ​ട് പാ​റ ജം​ഗ്ഷ​നി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മാ​വേ​ലി​ക്ക​ര സ​ബ് ആ​ർ​ടി ഓ​ഫീ​സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജോ​യി​ന്‍റ് ആ​ർ​ടി​ഒ എ​ച്ച്. അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രെ അ​നു​സ്മ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം വാ​ഹ​ന​ാപ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത നി​യ​ന്ത്രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചും മ​ദ്യ​പി​ച്ചു​മു​ള്ള ഡ്രൈ​വിം​ഗ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളി​ൽ ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും അ​തു​വ​ഴി റോ​ഡു​ക​ൾ അ​പ​ക​ട​ര​ഹി​ത​മാ​വ​ണ​മെ​ന്നും ജോ​യി​ന്‍റ് ആ​ർ​ടി​ഒ പ​റ​ഞ്ഞു. പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന വി​ജ​യ​ൻ അ​ധ്യ​ക്ഷ​യാ​യി. നൂ​റ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​പി. കോ​ശി, പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ. ​സോ​ബി, നൂ​റ​നാ​ട് എ​എ​സ്ഐ ബി​ജു, ഡ്രൈ​വിം​ഗ് സ്ക്കൂ​ൾ ഓ​ണേ​ഴ്സ് പ്ര​തി​നി​ധി എം. ​ബാ​ഹു​ലേ​യ​ൻ, എം​വി​ഐ എ​സ്. സു​ബി, എ​എം​വി​ഐ എം. ​ശ്യാം​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ർ​മ​ദി​നാ​ച​ര​ണം

ആ​ല​പ്പു​ഴ: റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രെ അ​നു​സ്മ​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഓ​ർ​മ​ദി​നാ​ച​ര​ണം കേ​ര​ള റോ​ഡ് സു​ര​ക്ഷാ​ക​ർ​മ സ​മി​തി​യും ആ​രോ​ഗ്യ പ​രി​സ്ഥി​തി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക്യ​പ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച അ​നു​സ്മ​ര​ണ പ്ര​തി​ജ്ഞ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ജി. ​മ​നോ​ജ് കു​മാ​ർ ചൊ​ല്ലി​ക്കൊ​ടു​ത്തു. ക​ർ​മ​സ​മി​തി പ്ര​സി​ഡ​ന്‍റെ ബി. ​സു​ജാ​ത​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്യ​പ പ്ര​സി​ഡ​ന്‍റ് ഹം​സ എ. ​കു​ഴു​വേ​ലി, ദേ​വ​ൻ പി. ​വ​ണ്ടാ​നം, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, പി. ​വേ​ണു​ക്കു​ട്ട​ൻ, ബേ​ബി പാ​റ​ക്കാ​ട​ൻ, ഇ. ​ഖാ​ലി​ദ്, ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി, അ​ഭ​യ​ൻ യ​ദു​കു​ലം, അ​ഡ്വ. ബി. ​സു​രേ​ഷ്, ദേ​വ​രാ​ജ​ൻ ക​ല്ലൂ​പ്പ​റ​ന്പി​ൽ, പി.​എ​സ്. ഷി​ബു​കു​മാ​ർ, നി​ധി​ൽ​കു​മാ​ർ, ലാ​ലി അ​ഭ​യ​ൻ, ശ്രീ​ജ, പി.​എ. കു​ഞ്ഞു​മോ​ൻ, സ​ലിം, അ​നി​ൽ​കു​മാ​ർ, ബി. ​ജോ​സ്കു​ട്ടി, മ​ധു​സൂ​ദ​ന​ക്കു​റു​പ്പ്, മു​ഹ​മ്മ​ദ് നാ​സ​ർ, സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.