ക്രി​സ്തു രാ​ജ​ന്‍റെ രാ​ജ​ത്വ തി​രു​നാ​ൾ
Sunday, November 17, 2019 10:54 PM IST
മാ​വേ​ലി​ക്ക​ര: പാ​ർ​ക്ക് ജം​ഗ്ഷ​നു സ​മീ​പം ക​ല്ലും​പു​റം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ക്രി​സ്തു രാ​ജ​ന്‍റെ രാ​ജ​ത്വ തി​രു​നാ​ൾ 22 മു​ത​ൽ 24 വ​രെ ന​ട​ക്കും. 22 ന് 4.30 ​ന് ജ​പ​മാ​ല, നൊ​വേ​ന, തു​ട​ർ​ന്നു വി​കാ​രി ഫാ. ​പ്ര​ശാ​ന്ത് ജോ​ർ​ജ് കൊ​ടി​യേ​റ്റ് ന​ട​ത്തും. തി​രു​നാ​ൾ സ​മാ​രം​ഭ സ​മൂ​ഹ​ബ​ലി​ക്ക് ഫാ. ​ലൂ​ഷ്യ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​റി​ന് ഇ​ട​വ​ക​ദി​നം. 23 ന് 4.30 ​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി, വേ​സ്പ​ര - ഫാ.​അ​മ​ൽ​രാ​ജ്. ഫാ. ​ടി.​ജെ. ആ​ന്‍റ​ണി വ​ച​ന​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ചു മി​ച്ച​ൽ ജം​ഗ്ഷ​ൻ, ന​ട​യ്ക്കാ​വി​ലെ​ത്തി തി​രി​കെ പ​ള്ളി​യി​ലെ​ത്തും. പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വ​ക ന​ട​യ്ക്കാ​വ് കു​രി​ശ​ടി​യി​ൽ സ്വീ​ക​ര​ണം. 24 ന് 10.30​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി - ഫാ.​സ്റ്റീ​ഫ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് വ​ച​ന​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്നു ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കു​മെ​ന്നു ക​ണ്‍​വീ​ന​ർ ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര അ​റി​യി​ച്ചു.