മ​ണ്ഡ​ല കാ​ലം: അ​ന്പ​ല​പ്പു​ഴ സം​ഘ​ത്തി​ന്‍റെ ആ​ദ്യ ആ​ഴി​പൂ​ജ ചീ​ര​പ്പ​ൻ​ചി​റ ക​ള​രി​യി​ൽ
Sunday, November 17, 2019 10:53 PM IST
അ​ന്പ​ല​പ്പു​ഴ: അ​യ്യ​പ്പ​ന്‍റെ മാ​തൃ സ്ഥാ​നീ​യ​രാ​യ അ​ന്പ​ല​പ്പു​ഴ​ക്കാ​രു​ടെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്പ​ല​പു​ഴ അ​യ്യ​പ്പ ഭ​ക്ത സം​ഘ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ 18 അ​ഴി പൂ​ജ​ക​ൾ ഈ ​മ​ണ്ഡ​ല​കാ​ല​ത്ത് ന​ട​ക്കും. ആ​ദ്യ ആ​ഴി​പൂ​ജ 20 ന് ​മു​ഹ​മ്മ ചീ​ര​പ്പ​ൻ​ചി​റ ക​ള​രി​യി​ൽ ന​ട​ക്കും.
തീ​ർ​ഥാ​ട​ന കാ​ല​ത്ത് അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി 50 ദി​വ​സം ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വും അ​ന്ന​ദാ​ന​വും ന​ട​ത്തും. ക്ഷേ​ത്രം പ​ടി​ഞ്ഞാ​റെ ഊ​ട്ടു​പു​ര​യി​ലാ​ണ് അ​ന്ന​ദാ​നം ന​ട​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ ഉ​ച്ച​പൂ​ജാ നി​വേ​ദ്യ​ത്തി​നു ശേ​ഷം ഉ​ച്ച​യ്ക്കും അ​ത്താ​ഴ പൂ​ജാ നി​വേ​ദ്യ​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രവും അ​ന്ന​ദാ​നം ആ​രം​ഭി​ക്കും. ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന അ​ന്ന​ദാ​ന​ത്തി​ൽ ഒ​രു ദി​വ​സം ദീ​ർ​ഘ​കാ​ലം എ​രു​മേ​ലി പേ​ട്ട​കെ​ട്ടി​ൽ വാ​വ​ർ പ്ര​തി​നി​ധി​യാ​യി അ​നു​ഗ​മി​ച്ചി​രു​ന്ന ഹ​സ​ൻ റാ​വു​ത്ത​റു​ടെ കു​ടും​ബ​മാ​യ താ​ഴ​ത്തു​വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഒ​രു ദി​വ​സം എ​രു​മേ​ലി വാ​വ​ർ പ​ള്ളി​യു​ടെ​യും വ​ക​യാ​യി അ​ന്ന​ദാ​നം ന​ട​ക്കും. 19 നാ​ണ് താ​ഴ​ത്തു​വീ​ട്ടു​കാ​രു​ടെ അ​ന്ന​ദാ​നം. 30 ന് ​പ​ള്ളി​വ​ക അ​ന്ന​ദാ​ന​വും ന​ട​ക്കും.
ക​ളി​ത്ത​ട്ടി​നു പ​ടി​ഞ്ഞാ​റു​ഭാ​ഗം സേ​വ​ന കേ​ന്ദ്ര​വും പ്ര​വ​ർ​ത്തി​ക്കും.
ദേ​വ​സ്വ​ത്തി​ൽ നി​ന്നും ര​സീ​ത് വാ​ങ്ങി വ​രു​ന്ന​വ​ർ​ക്ക് ഗു​രു​സ്വാ​മി​മാ​ർ ഇ​രു​മു​ടി​ക്കെ​ട്ട് നി​റ​ച്ച് ന​ൽ​കും. ജ​നു​വ​രി ആ​റി​ന് കെ​ട്ടു നി​റ​ച്ച് സം​ഘാം​ഗ​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി പി​റ്റേ ദി​വ​സം ര​ഥ​യാ​ത്ര​യാ​യി തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കും. ക്ഷേ​ത്ര​ത്തി​ൽ ചു​റ്റു​വി​ള​ക്ക് തെ​ളി​ച്ച് പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ളും ന​ട​ത്തി ആ​രം​ഭി​ക്കു​ന്ന തീ​ർ​ത്ഥാ​ട​നം പ​ത്തു നാ​ൾ നീ​ളും. സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നവും അ​ന്ന​ദാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നവും നടന്നു.