ക​യ​ർ സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ലേ​ക്ക്
Sunday, November 17, 2019 10:53 PM IST
ചേ​ർ​ത്ത​ല: ക​യ​ർ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ലേ​ക്ക്. സം​സ്ഥാ​ന​ത്തെ ക​യ​ർ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന ക​യ​ർ വ​കു​പ്പി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. സ​മ​ര​ത്തി​നു മു​ന്നോ​ടി​യാ​യി 20ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​മെ​ന്ന് കേ​ര​ള ക​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​വി കാ​ർ​ത്തി​കേ​യ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ മാ​ട​ൻ വി​ള​യും പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള സേ​വ​ന വേ​ത​ന ഘ​ട​ന​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ട് ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും ക​യ​ർ വ​കു​പ്പി​ന്‍റെ അ​ലം​ഭാ​വം മൂ​ലം ശ​ന്പ​ള​ഘ​ട​ന പ​രി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്നി​ല്ല. സ​മ​സ്ത മേ​ഖ​ല​യി​ലും പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന സ​ർ​ക്കാ​ർ വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ ഫ​ണ്ടി​ന്‍റെ കു​റ​വു പ​റ​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യി വ​ഞ്ചി​ക്കു​ക​യാ​ണ്.
വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് ഗ്രാ​റ്റു​വി​റ്റി​യും ഇ​ത​ര ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​ൻ ബ​ജ​റ്റി​ൽ തു​ക നീ​ക്കി​വച്ചെ​ങ്കി​ലും അ​ന്പ​തു ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം ന​ൽ​കി മി​ച്ച​മു​ള്ള തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ന്നു. നാ​മ​മാ​ത്ര ഗ്രാ​റ്റു​വി​റ്റി പോ​ലും നി​യ​മാ​നു​സൃ​തം ന​ൽ​കു​ന്ന​തി​ൽ ക​യ​ർ വ​കു​പ്പ് ത​യ്യാ​റാ​കു​ന്നി​ല്ല. സാ​ർ​വ​ത്രി​ക​മാ​യി യ​ന്ത്ര​വ​ത്കരണം ന​ട​പ്പി​ലാ​ക്കി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും ഉ​ൽ​പ്പ​ന്ന​ത്തി​ന് വി​ല ഉ​റ​പ്പാ​ക്കി സ്ഥാ​പ​ന​ങ്ങ​ൾ ന​ഷ്ട​ര​ഹി​ത​മാ​യി ന​ട​ത്താ​നും ത​യ്യാ​റാ​കാ​തെ ന​ഷ്ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ജീ​വ​ന​ക്കാ​രി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ കൈ​ക്കൊ​ള​ളു​ന്ന​ത്. ക​യ​ർ മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ഭീ​ഷ​ണി​മാ​റ്റാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് ക​യ​ർ സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്.
ജീ​വ​ന​ക്കാ​രു​ടേ​യും, വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം ക​യ​ർ ഫെ​സ്റ്റ് അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​വാ​ൻ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു. സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് 20ന് ​ക​യ​ർ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രു​ടെ​യും വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 12 മ​ണി​ക്കൂ​ർ കൂ​ട്ട ഉ​പ​വാ​സം ന​ട​ത്തും. ഉ​പ​വാ​സ സ​മ​രം എം.​എം ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മ​ന്ത്രി സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ, ക​യ​ർ​ഫെ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സാ​യി​കു​മാ​ർ, ജ​മീ​ലാ പ്ര​കാ​ശം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.