കാ​ർ വൈ​ദ്യു​തപോ​സ്റ്റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Saturday, November 16, 2019 11:39 PM IST
മാ​ന്നാ​ർ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. നി​ര​ണം സെ​ൻ​ട്ര​ൽ തെ​ക്കെ പ​ഴ​ങ്ങേ​രി​ൽ പി.​സി. ഫി​ലി​പ്പി​ന്‍റെ മ​ക​ൻ മോ​ൻ​സി​യാ (34) ണ് ​മ​രി​ച്ച​ത്. നി​ര​ണം ക​ണി​യാം​ക​ണ്ട​ത്തി​ൽ ബി​നു(34), നി​ര​ണം തെ​ക്കെ പ​ഴ​ങ്ങേ​രി​ൽ രാ​ജു (36), നി​ര​ണം മു​ക്കോ​ട്ടി​ൽ ജോ​മോ​ൻ (34) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​ർ പ​രു​മ​ല സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ഓ​ടെ മാ​ന്നാ​ർ പു​ത്ത​ൻ​പ​ള്ളി​ക്കു മു​ന്പി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ വ​ള​വി​ൽ ദി​ശ​തെ​റ്റി എ​തി​ർ​വ​ശ​ത്തു​ള്ള പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ശ​ബ്ദം കേ​ട്ടെ​ത്തി​യ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് എ​ത്തി എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മോ​ൻ​സി അ​പ​ക​ട സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

കാ​യം​കു​ളം-​തി​രു​വ​ല്ല പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​യി​രി​ക്കു​ന്ന​ത് പ​ത്തോ​ളം വ​ള​വു​ക​ളി​ലാണ്. അ​തി​ൽ ഏ​റ്റ​വും കൊ​ടി​യ വ​ള​വാ​ണ് മാ​ന്നാ​ർ പു​ത്ത​ൻ​പ​ള്ളി​യു​ടെ മു​ൻ​ഭാ​ഗ​ത്തു​ള്ള​ത്. പാ​ത ന​വീ​ക​രി​ച്ച ശേ​ഷം വ​ലി​യ വേ​ഗ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ വ​ള​വി​ൽ നി​യ​ന്ത്ര​ണം തെ​റ്റു​ക പ​തി​വാ​ണ്. വ​ള​വി​നൊ​പ്പം ഈ ​ഭാ​ഗ​ത്ത് വീ​തി വ​ള​രെ കു​റ​വാ​യ​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തും സ്ഥി​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സ്ഥ​ല​മെ​ന്ന പ​രി​ഗ​ണ​ന​യി​ൽ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​നി​യും ത​യാ​റാ​കാ​ത്ത​ത് അ​പ​ക​ട​ങ്ങ​ളു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്നു.