ഫാ​സ്റ്റ് ഫു​ഡ് സം​സ്കാ​ര​ത്തി​നെ​തി​രേ നാ​ട​ൻ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​മാ​യി കു​രു​ന്നു​ക​ൾ
Saturday, November 16, 2019 11:38 PM IST
എ​ട​ത്വ: ഫാ​സ്റ്റ്ഫു​ഡ് സം​സ്കാ​ര​ത്തേ​യും കൃ​ത്രി​മ ശീ​ത​ള​പാ​നീ​യ​ങ്ങ​ളേ​യും ത​ള്ളി​പ്പ​റ​ഞ്ഞു നാ​ട​ൻ ഭ​ക്ഷ്യ​മേ​ള ഒ​രു​ക്കി കു​രു​ന്നു​ക​ൾ. എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും ചേ​ർ​ന്നാ​ണ് നാ​ട​ൻ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. ന​മ്മു​ടെ പ്ര​ദേ​ശ​ത്തു​നി​ന്ന് ല​ഭി​ക്കു​ന്ന ഇ​ല​ക​ളും ഫ​ല​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് വീ​ട്ടി​ൽ ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ മൂ​ല്യം മ​ന​സി​ലാ​ക്കി കൊ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടും ന​ല്ല ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന​ത് ഇ​ന്നി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചു കൊ​ണ്ടു​മാ​യി​രു​ന്നു ഭ​ക്ഷ്യ​മേ​ള​യെന്ന് പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ൻ​സ് മേ​രി പ​റ​ഞ്ഞു.

ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഭാ​മി​നി​ദാ​സ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​ണ്‍​മീ​ൽ ഓ​ഫീ​സ​ർ ജ​യ​ശ്രീ, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ഫു​ഡ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി​മോ​ൻ ക​റു​ക​ത്ര, ഷൈ​ല​ശ്രീ, ജോ​സ് വെ​ട്ടി​യി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. സ​ജീ​വ്, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ൻ​സ് മേ​രി, സി​സ്റ്റ​ർ എ​മി​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ലാ​വി​ല, കു​ട​ക​ൻ, കൊ​ഴു​പ്പ, ത​ഴു​താ​മ, മു​രി​ങ്ങ​യി​ല, ച​ക്ക, വാ​ഴ​യു​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ കൊ​ണ്ടു​ണ്ടാ​ക്കി​യ ക​റി​ക​ളും ചെ​റു​പ​ല​ഹാ​ര​ങ്ങ​ളും മേ​ള​യ്ക്ക് അ​ല​ങ്കാ​ര​മാ​യി. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു. പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.