വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്, ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, November 16, 2019 11:37 PM IST
കാ​യം​കു​ളം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും ബ​യോ​ഡേ​റ്റ​യും പാ​സ്പോ​ർ​ട്ടി​ന്‍റെ കോ​പ്പി​യും പ​ണ​വും വാ​ങ്ങി വ്യാ​ജ റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ന​ട​ത്തി​വ​ന്ന ര​ണ്ടു​പേ​രെ കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​യം​കു​ളം ഉ​ല​വ​ന​ത്ത​റ​യി​ൽ മു​ഹ്സി​ൻ (34), തി​രു​വ​ന​ന്ത​പു​രം തൊ​ളി​ക്കോ​ട്, മു​ക്കു​വ​ൻ​കോ​ട് മു​സ​മ്മി​ൽ മ​ൻ​സി​ലി​ൽ താ​ജു​ദീ​ൻ ( 49) എ​ന്നി​വ​രെ​യാ​ണ് കെ​പി റോ​ഡി​ലെ ഹോ​ട്ട​ലി​ൽ കാ​യം​കു​ളം സി.​ഐ കെ. ​വിനോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ല​പ്പു​ഴ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​എം .ടോ​മി​ക്ക് ല​ഭി​ച്ച​ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. എ​സ്ഐ പ്ര​സാ​ദ്, എ​എ​സ്ഐ യേ​ശു​ദാ​സ്, പോ​ലീ​സു​കാ​രാ​യ ഷാ​ജി​മോ​ൻ, ബി​ജു​രാ​ജ് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്നും വ്യാ​ജ റി​ക്രൂ​ട്ട്മെ​ന്‍റ് സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.