ത്രാസു​ക​ൾ ഇ​-പോ​സ് മെ​ഷീ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സം​വി​ധാ​നം ഉ​ട​നെന്നു മ​ന്ത്രി
Saturday, November 16, 2019 11:37 PM IST
ആ​ല​പ്പു​ഴ: റേ​ഷ​ൻ ക​ട​ക​ളി​ലെ ത്രാ​സു​ക​ൾ ഇ​-പോ​സ് മെ​ഷീ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സം​വി​ധാ​നം ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. ഇ​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ധ്യ​മ​ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലൂ​ടൂ​ത്ത് സം​വി​ധാ​നം വ​ഴി​യാ​യി​രി​ക്കും ത്രാ​സി​നെ​യും ഇ​-പോ​സ് മെ​ഷീ​നെ​യും ബ​ന്ധി​പ്പി​ക്കു​ക. ഇ​തു​വ​ഴി റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ തൂ​ക്കം സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കു സാ​ധ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ജി​പി​എ​സ് സം​വി​ധാ​നം വ​ഴി നി​യ​ന്ത്രി​ക്കും.

വാ​ഹ​നം എ​ങ്ങോ​ട്ടു പോ​കു​ന്നു എ​ന്നു​തു​ട​ങ്ങി​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​തി​ലൂ​ടെ അ​ധി​കൃ​ത​ർ​ക്ക് പ​രി​ശോ​ധി​ക്കാ​നാ​കും. വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ക​ള​ർ​കോ​ഡും ഏ​ർ​പ്പെ​ടു​ത്തും. റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മ​റി​ച്ചു​വി​ൽ​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​പ​രി​ഷ്കാ​രം. റേ​ഷ​ൻ കാ​ർ​ഡ് ഇ-​കാ​ർ​ഡു​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​തി​യി​ലാ​ണ്.

സ​ർ​ക്കാ​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​വി​ടെ​യും കൊ​ണ്ടു​പോ​കാ​വു​ന്ന വി​ധ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ രൂ​പ​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ളെ മാ​റ്റു​ന്ന സം​വി​ധാ​ന​മാ​ണി​ത്. റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള​വ​ർ പൂ​ർ​ണ​മാ​യും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വാ​ങ്ങാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം മി​ച്ചം​വ​രു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും ഉ​പ​യോ​ഗി​ക്കാ​നാ​കാ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കും.

ആ​ദി​വാ​സി ഊ​രു​ക​ളി​ലേ​ക്ക് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന ന​ട​പ​ടി വ​യ​നാ​ട് ജി​ല്ല​യി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും. റേ​ഷ​ൻ ക​ട​ക​ൾ ആ​ധുനി​ക​വ​ത്ക​രി​ക്കാ​നും ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നു​മാ​യി പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.ഭ​ക്ഷ​ണാ​നുകൂല്യം എ​ന്ന​ത് മാ​റ്റി അ​വ​കാ​ശ​മാ​ക്കി മാ​റ്റി​യ നി​യ​മ​മാ​ണ് ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​മെ​ന്ന് സെ​മി​നാ​റി​ൽ ക്ലാ​സെ​ടു​ത്ത പ​ത്ത​നം​തി​ട്ട സി​വി​ൽ സ​പ്ലൈ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട് വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് നി​യ​മ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും പ്ര​ത്യേ​ക​ത​ക​ളും എ​ത്തി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് ഏ​റെ വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മം മൂ​ലം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കി​ട്ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സെ​മി​നാ​റി​ൽ വി​ശ​ദീ​ക​രി​ച്ചു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​യു. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ മു​ര​ളീ​ധ​ര​ൻ, അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ. ​സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.