ജി​ല്ലാ ക​ള​ക്ട​ർ ചു​മ​ത​ല​യേ​റ്റു
Friday, November 15, 2019 10:43 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യു​ടെ അ​ന്പ​ത്തൊ​ന്നാ​മ​ത്തെ ജി​ല്ലാ ക​ള​ക്ട​റാ​യി എം.​ അ​ഞ്ജ​ന ചു​മ​ത​ല​യേ​റ്റു. ജി​ല്ല​യു​ടെ ഏ​ഴാ​മ​ത്തെ വ​നി​താ ക​ള​ക്ട​റാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​നം ഏ​റ്റ​വും പെ​ട്ടെ​ന്നും സു​താ​ര്യ​വു​മാ​യ രീ​തി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ചു​മ​ത​ല​യേ​റ്റ ശേ​ഷം ക​ള​ക്ട​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ച് സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പാ​ക്കും. പ്ര​ള​യ​ത്തി​ന്‍റെ ഏ​റ്റ​വും ദൂ​ഷ്യ​വ​ശ​ങ്ങ​ൾ അ​നു​ഭ​വി​ച്ച ജി​ല്ല​യാ​ണ് ആ​ല​പ്പു​ഴ. അ​തി​ന്‍റെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന. ഏ​റ്റ​വും കൂ​ടു​ത​ൽ തീ​ര​ദേ​ശ മേ​ഖ​ല​യു​ള്ള ജി​ല്ല​യാ​ണ് ഇ​ത്. അ​വി​ടു​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ണ്ടാ​കും. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി എ​ന്തെ​ല്ലാം ചെ​യ്യാ​ൻ സാ​ധി​ക്കു​മോ അ​തെ​ല്ലാം ചെ​യ്യും.
നീ​ണ്ടു​പോ​കു​ന്ന ബൈ​പ്പാ​സി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ചെ​യ്യും. മാ​ലി​ന്യ​സം​സ്ക​ര​ണം, കു​ടി​വെ​ള്ള പ്ര​ശ്നം തു​ട​ങ്ങി​യ​വ​യി​ലും ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കും.​
തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി​യാ​ണ് എം. ​അ​ഞ്ജ​ന. 2013 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ്റ്റാ​ഫ് ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ഡി​എം വി. ​ഹ​രി​കു​മാ​ർ, റ​വ​ന്യൂ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​തി​യ ക​ള​ക്ട​റെ സ്വീ​ക​രി​ച്ചു.