ജ​യി​ൽ ക്ഷേ​മ​ ദി​നാ​ഘോ​ഷം നാ​ളെ
Friday, November 15, 2019 10:43 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ജ​യി​ൽക്ഷേ​മ ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11 നു ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. ജ​യി​ൽ അ​ന്തേ​വാ​സി​ക​ളു​ടെ മാ​ന​സി​ക പി​രി​മു​റു​ക്കം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സാ​ന്മാ​ർ​ഗി​ക ക​ഴി​വു​ക​ളെ വ​ള​ർ​ത്തി​യെ​ടു​ത്ത് മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രും ജ​യി​ൽ വ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തു​ന്ന​താ​ണ് ജ​യി​ൽ ക്ഷേ​മ ദി​നാ​ഘോ​ഷം. ജ​യി​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൊ​ഴി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി നി​ർ​വ​ഹി​ക്കും. പ്രി​സ​ണ്‍​സ് (ദ​ക്ഷി​ണ​മേ​ഖ​ല) ഡി​ഐ​ജി പി. ​അ​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ന​ഗ​ര​സ​ഭാം​ഗം എ.​എം. നൗ​ഫ​ൽ, ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് സാ​ജ​ൻ, ചീ​ഫ് വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ വി.​പി. സു​നി​ൽ​കു​മാ​ർ, ജി​ല്ലാ പ്രൊ​ബേ​ഷ​ണറി ഓ​ഫീ​സ​ർ പി. ​ബി​ജു, അ​സി. പ്രി​സ​ണ്‍ ഓ​ഫീ​സ​ർ കെ.​എം. പ്ര​വീ​ണ്‍​കു​മാ​ർ, ആ​ർ​എ​സ്ഇ​ടി​ഐ ഡ​യ​റ​ക്ട​ർ പ്ര​വീ​ണ്‍ എം. ​നാ​യ​ർ, സ്നേ​ഹ​തീ​രം ഡ​യ​റ​ക്ട​ർ ഉ​മ്മ​ച്ച​ൻ പി. ​ച​ക്കു​പു​ര​യ്ക്ക​ൽ, അ​സി. സൂ​പ്ര​ണ്ട് പി.​ബി. അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സി​നി​മ - സീ​രി​യ​ൽ താ​രം മി​ഥു​ല സെ​ബാ​സ്റ്റ്യ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.