ആ​ല​പ്പു​ഴ അ​ഗ്രി​ഫെ​സ്റ്റ് ഡി​സം​ബ​ർ 20-നു ​തു​ട​ങ്ങും
Friday, November 15, 2019 10:43 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി, എ​സ്.​ഡി കോ​ളേ​ജു​മാ​യി ചേ​ർ​ന്ന് ഡി​സ​ന്പ​ർ 20 മു​ത​ൽ 28 വ​രെ ആ​ല​പ്പു​ഴ എ​സ്.​ഡി.​വി ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ന്ന കാ​ർ​ഷി​ക വ്യ​വ​സാ​യ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം അ​ഗ്രി​ഫെ​സ്റ്റ് 2019 ന്‍റെ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി എം.​കെ.​ഭാ​സ്ക​ര പ​ണി​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി പാ​ല​ത്തി​ങ്ക​ൽ, ട്ര​ഷ​റ​ർ പി. ​വെ​ങ്കി​ട്ട​രാ​മ​യ്യ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ശ്യാം​കു​മാ​ർ, പ​യ​സ് നെ​റ്റോ, ടോ​മി പു​ലി​ക്കാ​ട്ടി​ൽ, ഡോ. ​എം.​എ​സ്. ബി​നോ​ജ് കു​മാ​ർ, എ​ൻ. വി​ശ്വ​നാ​ഥ​ൻ, ഡോ. ​പി.​കെ. ഗോ​പാ​ല​കൃ​ഷ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്റ്റാ​ളു​ക​ളും മ​റ്റും ബു​ക്ക് ചെ​യ്യേ​ണ്ട​വ​ർ ആ​ല​പ്പു​ഴ എ​വി​ജെ ജം​ഗ്ഷ​നി​ൽ ഭീ​മാ ട​വ​റി​ൽ ആ​രം​ഭി​ച്ച ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട​ണം. പ​ക​ൽ 10 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ൽ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി പാ​ല​ത്തു​ങ്ക​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 9447225408.