നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ധ​ന​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ സാ​ര​മാ​യി ബാ​ധി​ക്കു​ന്നെ​ന്ന് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ.
Friday, November 15, 2019 10:43 PM IST
ആ​ല​പ്പു​ഴ: നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ധ​ന​വ​കു​പ്പി​ന്‍റെ അ​മി​ത ഇ​ട​പെ​ട​ൽ നി​ർ​മാ​ണ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ത​ങ്ങ​ൾ ഉ​ട​മ​ക​ളും നി​ർ​മാ​ണ വ​കു​പ്പു​ക​ളെ​ല്ലാം അ​ടി​മ​ക​ളു​മാ​ണെ​ന്ന മ​നോ​ഭാ​വ​മാ​ണ് ധ​ന​വ​കു​പ്പി​നു​ള്ള​ത്. നി​ർ​മാ​ണ വ​കു​പ്പു​ക​ൾ​ക്ക് പ​ക​ര​മാ​കാ​നു​ള്ള കി​ഫ്ബി​യു​ടെ നീ​ക്കം വി​ജ​യി​ക്കി​ല്ല. നി​ർ​മാ​ണ വ​കു​പ്പു​ക​ളെ അ​ത​തു മേ​ഖ​ല​ക​ളി​ൽ സാ​ങ്കേ​തി​ക മി​ക​വ് ആ​ർ​ജി​ക്കാ​നും ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​ണ് സ​ർ​ക്കാ​ർ പ​രി​ശ്ര​മി​ക്കേ​ണ്ട​ത്.
ഗു​ണ​മേ​ന്മ​യും വേ​ഗ​ത​യു​മു​റ​പ്പാ​ക്കാ​ൻ വ​കു​പ്പു​ക​ളെ സ​ർ​ക്കാ​ർ ആ​ധു​നിക​വ​ത്ക​രി​ക്ക​ണ​മെ​ന്നും ഇ​വ​സം​ബ​ന്ധി​ച്ച് തു​റ​ന്ന ച​ർ​ച്ച​യ്ക്ക് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​ണ്ണ​ന്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. ജ​നു​വ​രി 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന സെ​മി​നാ​റി​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ഉ​ട​മ അ​ടി​മ ബ​ന്ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യും. വ​കു​പ്പ് മ​ന്ത്രി​മാ​രെ​കൂ​ടാ​തെ മു​ൻ​മ​ന്ത്രി​മാ​രും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും. ചീ​ഫ് ടെ​ക്നി​ക്ക​ൽ എ​ക്സാ​മി​ന​റു​ടെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഫ​യ​ലു​ക​ൾ തി​രി​കെ കി​ട്ടാ​ൻ താ​മ​സം നേ​രി​ടു​ന്ന​തു​മൂ​ലം പ​ണി തു​ട​രാ​നോ ബി​ല്ലെ​ഴു​താ​നോ സാ​ധി​ക്കാ​തെ വ​രു​ന്ന​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, നൗ​ഷാ​ദ് അ​ലി, ഷാ​ഹു​ൽ ഹ​മീ​ദ്, കെ. ​ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.