ക്രൈ​സ്ത​വ പി​ന്നോ​ക്കാ​വ​സ്ഥയ്ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണം: മാ​തൃ​പി​തൃ​വേ​ദി
Friday, November 15, 2019 10:42 PM IST
പു​ന്ന​പ്ര: ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും പി​ന്നോ​ക്കാ​വ​സ്ഥ​യും പ​ഠി​ക്കു​ന്ന​തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി പ​ഠ​ന​സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക മാ​തൃ-​പി​തൃ​വേ​ദി യൂ​ണി​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ പ​ഠി​ക്കു​വാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച സ​ച്ചാ​ർ​ക​മ്മി​റ്റി ഉ​ദാ​ഹ​ര​ണ​മാ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
യോ​ഗ​ത്തി​ൽ മാ​തൃ​-പി​തൃ​വേ​ദി മാ​ർ ഗ്രിഗോ​റി​യോ​സ് ഇ​ട​വ​ക ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ​യ് അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘട​നാ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഭാ​വി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ വി​ശ​ദീ​ക​രി​ച്ചു. മാ​തൃ​വേ​ദി ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ എ​സ്എ​ബി​എ​സ്, മാ​തൃ​വേ​ദി ആ​ല​പ്പു​ഴ ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ണി രാ​ജീ​വ് ആ​ഞ്ഞി​ലി​പ്പ​റ​ന്പ്, മാ​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ല്ലി ജോ​സ​ഫ്, പി.​ടി. കു​രു​വി​ള പു​ത്ത​ൻ​പു​ക്ക​ൽ, ഷീ​ബ കു​ഞ്ഞ​ച്ച​ൻ കാ​ട്ടു​ങ്ക​ൽ​വെ​ളി, കു​ര്യാ​ള​ച്ച​ൻ ചൂ​ള​പ്പ​റ​ന്പി​ൽ, മേ​രി​ക്കു​ട്ടി തോ​മ​സ് ജ​യ്ഡെ​യി​ൻ, ലോ​ന​പ്പ​ൻ ഏ​ഴ​ര​യി​ൽ, ആ​ൻ​സി പ്ര​വീ​ണ്‍ കൂ​ട്ടാ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.