ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു തു​ട​ങ്ങും
Friday, November 15, 2019 10:41 PM IST
പു​ന്ന​പ്ര: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പു​ന്ന​പ്ര വി​യാ​നി പ​ള്ളി​യി​ലെ ക്രി​സ്തു​രാ​ജ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു തു​ട​ങ്ങു​മെ​ന്ന് വി​കാ​രി ഫ്രാ​ൻ​സീ​സ് കൈ​ത​വ​ള​പ്പി​ൽ, സ​ഹ​വി​കാ​രി സൈ​റ​സ് കാ​ട്ടു​ങ്ക​ൽ തൈ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ലാ​ണ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മൂ​ന്നു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നു ശേ​ഷം 20ന് ​ക്രി​സ്തു​രാ​ജ മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ നേ​തൃ​ത്വം ന​ൽ​കും.
​ർ​ത്തു​ങ്ക​ൽ പ​ള്ളി വി​കാ​രി ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 21ന് ​ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​പ​യ​സ് ആ​റാ​ട്ടു​കു​ളം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഫാ. ​ഷെ​ൽ​ട്ട​ണ്‍ ഒ​സി​ഡി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 22 ന് ​രാ​വി​ലെ 11.30 ന് ​ക്രി​സ്തു​രാ​ജ ആ​രാ​ധ​ന’ ഇ​തി​നു ശേ​ഷം ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് പ​ള്ളി വി​കാ​രി ഫാ. ​ബി​ജോ​യ് അ​റ​യ്ക്ക​ൽ, പു​ന്ന​പ്ര സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന വി​കാ​രി ഫാ. ​പോ​ൾ ജെ. ​അ​റ​യ്ക്ക​ലും നേ​തൃ​ത്വം ന​ൽ​കും. 23 നു ​രാ​ത്രി എ​ട്ടി​ന് ക്രി​സ്തു​രാ​ജ ജ്യോ​തി. ദീ​പ പ്ര​കാ​ശ​ന ഉ​ദ്ഘാ​ട​നം ഫാ. ​പീ​റ്റ​ർ ച​ട​യ​ങ്ങാ​ട് നി​ർ​വ​ഹി​ക്കും. മ​ഹോ​ത്സ​വ ദി​ന​മാ​യ 24 ന് ​വൈ​കു​ന്നേ​രം ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്നു ക്രി​സ്തു​രാ​ജ റാ​ലി​യും വി​വി​ധ മ​ത​സ്ഥ​ർ പ​ങ്കെ​ടു​ക്കു​ന്ന സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.