പു​സ്ത​ക​മേ​ള
Friday, November 15, 2019 10:32 PM IST
എ​ട​ത്വ: എ​ട​ത്വ ജോ​ർ​ജി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജി​ൽ പു​സ്ത​ക​മേ​ള ന​ട​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന മേ​ള​യി​ൽ അ​യ്യാ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ​ഫ് ചെ​ന്പി​ല​കം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ​ച്ചിം​ഗ് ക്യാ​ന്പ്

മ​ങ്കൊ​ന്പ്: സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ വൈ​ശ്യം​ഭാ​ഗം ക​നി​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ പി​എ​സ്‌​സി, യു​പി​എ​സ്‌​സി സൗ​ജ​ന്യ കോ​ച്ചിം​ഗ് ക്യാ​ന്പ് ആ​രം​ഭി​ക്കു​ന്നു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. വൈ​ശ്യം​ഭാ​ഗം ബി​ബി​എം​എ​ച്ച്എ​സി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നു ​ന​ട​ക്കു​ന്ന പ​രി​പാ​ടി നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. അ​നി​യ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സാ​ജു പ​ത്രോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ വൈ​ശ്യം​ഭാ​ഗം ഹോ​ളി​ക്രോ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് കാ​ന​പ്പ​ള്ളി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ക്ര​ട്ട​റി ബി​നോ​യ് സ്ക​റി​യ, പി.​ടി. ജൂ​ലി​യ​ൻ, ഡോ. ​നീ​തു ജോ​സ​ഫ് മാ​തി​രം​പ​ള്ളി, ലാ​ലി​ച്ച​ൻ ജോ​സ​ഫ്, ടി.​ജെ. സി​ബി, പി.​എ. വ​ർ​ഗീ​സ്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.