കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ കി​ട്ടാ​നി​ല്ല വ​ൻ​സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യ്ക്കു സാ​ധ്യ​ത
Friday, November 15, 2019 10:32 PM IST
അ​മ്പ​ല​പ്പു​ഴ: കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. അ​മ്പ​ല​പ്പു​ഴ, ത​ക​ഴി ,കു​ന്നു​മ്മ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ക​ർ​ഷ​ക​രാ​ണ് നെ​ല്ല് കൊ​യ്തെ​ടു​ക്കാ​നു​ള്ള സ​മ​യം ക​ഴി​ഞ്ഞി​ട്ടും കൊ​യ്ത്തു യ​ന്ത്രം കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്വ​കാ​ര്യ യ​ന്ത്ര​ങ്ങ​ളാ​ണ് കൊ​യ്ത്ത് ന​ട​ത്തി​യി​രു​ന്ന​ത്. ആ​ന്ധ്ര, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കൊ​യ്ത്ത് ആ​രം​ഭി​ച്ച​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​ന്നി​രു​ന്ന യ​ന്ത്ര​ങ്ങ​ളെ​ല്ലാം ആ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൊ​യ്ത്തി​നാ​യി പോ​യ​താ​ണ് യ​ന്ത്ര​ങ്ങ​ൾ കി​ട്ടാ​ത്ത​തി​ന് കാ​ര​ണം.

ഉ​ണ​ങ്ങി​യ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് ആ ​സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. എ​ളു​പ്പ​ത്തി​ൽ കൊ​യ്തെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​തു കാ​ര​ണ​മാ​ണ് യ​ന്ത്ര​ങ്ങ​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ കാ​ര​ണ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. കു​ട്ട​നാ​ട്ടി​ലും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ മ​ഴ​കാ​ര​ണം നെ​ൽ​ച്ചെ​ടി​ക​ൾ വെ​ള്ള​ത്തി​ലാ​ണ്.

പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും നെ​ൽ​ചെ​ടി​ക​ൾ വീ​ണ നി​ല​യി​ലു​മാ​ണ്. ഇ​ത് കൊ​യ്തെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യ​വും വേ​ണം. വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി കൊ​യ്യു​മ്പോ​ൾ നെ​ല്ലി​നോ​ടൊ​പ്പം വെ​ള്ള​വും യ​ന്ത്ര​ത്തി​ന്‍റെ അ​രി​പ്പ​യി​ൽ ക​യ​റി നെ​ല്ല് ന​ഷ​്ട​പ്പെ​ടാ​നും ഇ​ട​യു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലാ​യ​തി​നാ​ൽ സ​ർ​ക്കാ​രി​ന്‍റെ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളോ​ട് പാ​ട​ശേ​ഖ​ര ക​മ്മി​റ്റി​ക​ൾ​ക്കും താ​ത്പര്യം കു​റ​വാ​ണ്. ഇ​തു​മൂ​ലം പാ​ട​ശേ​ഖ​ര ക​മ്മി​റ്റി​ക​ൾ കൃ​ഷി​ഭ​വ​നി​ൽ ന​ൽ​കു​ന്ന അ​പേ​ക്ഷ​യി​ൽ സ്വ​കാ​ര്യ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 25 വ​രെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പു ന​ട​ക്കു​ന്ന​തി​നാ​ൽ അ​തു ക​ഴി​ഞ്ഞേ സ്വ​കാ​ര്യ യ​ന്ത്ര​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്കു വ​രു എ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ൾ​ത​ന്നെ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും നെ​ല്ല് കൊ​യ്തെ​ടു​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു ക​ഴി​ഞ്ഞു. ഇ​നി​യും താ​മ​സി​ച്ചാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്.

ഏ​ക്ക​റി​ന് ഇ​രു​പ​തി​നാ​യി​രം രൂ​പ​മു​ത​ൽ മു​പ്പ​തി​നാ​യി​രം രൂ​പ വ​രെ ചി​ല​വ​ഴി​ച്ചാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ഇ​റ​ക്കി​യ​ത്. പ്ര​ള​യ​വും പി​ന്നീ​ടു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​വു​മൊ​ക്കെ ദു​രി​തം​വി​ത​ച്ച കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ​ർ​വു​ണ്ടാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് ഈ ​മേ​ഖ​ല​യി​ൽ ഇ​രു​ട്ട​ടി ആ​യി മാ​റി​യി​രി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ കാ​ർ​ഷി​ക മേ​ഖ​ല ത​ക​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.