ഇതരസം​സ്ഥാ​ന ബ​സു​ക​ൾ വീ​ണ്ടും ത​ല​വേ​ദ​ന​യാ​കു​ന്നു
Thursday, November 14, 2019 10:50 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇതര സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ വീ​ണ്ടും പ്ര​ശ്ന​ങ്ങ​ൾ സൃഷ്ടി​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ൽ നി​ർ​ത്തി​യി​ടു​ക​യും യാ​ത്ര​ക്കാ​രെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ റോ​ഡി​ൽ നി​ർ​ത്തി ക​യ​റ്റു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത​ക​ൾ തു​ട​ർ​ന്നു​വ​രു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ ന​ഗ​ര​ത്തി​ൽ റോ​ഡി​ൽ നി​ർ​ത്തി ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വ​ഴി​ച്ചേ​രി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഏ​കീ​ക്യ​ത പു​റ​പ്പെ​ട​ൽ കേ​ന്ദ്ര​വും രാ​ത്രി യാ​ത്ര​ക്കാ​ർ​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​വും ന​ഗ​ര​സ​ഭ ഒ​രു​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​വി​ടെ ത​ന്നെ ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും അ​വ​രു​ടെ ല​ഗേ​ജു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. എ​ന്നാ​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ബ​സ് ബു​ക്കിം​ഗ് ഏ​ജ​ൻ​സി​ക​ൾ ത​ങ്ങ​ളു​ടെ ഇ​ഷ്ട​പ്ര​കാ​രം യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ റോ​ഡ് സൈ​ഡി​ൽ വ​ണ്ടി​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള രാ​ത്രി​കാ​ല യാ​ത്ര​ക്കാ​രെ വ​ഴി​യി​ൽ നി​ർ​ത്തി ക​യ​റ്റു​ക​യും ചെ​യ്യു​ന്ന​ത്. ന​ഗ​ര​ത്തി​ൽ വൈ​എം​സി​എ ജം​ഗ്ഷ​ൻ, പി​ച്ചു അ​യ്യ​ർ ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ല്ല​ട ട്രാ​വ​ത്സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു​വ​രെ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത.